
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റില്‍ പോലീസ് പൂര്‍ണവിശ്വാസത്തിലാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. ദിലീപിനെ കേരള പോലീസ് മനപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്നാണ് പ്രതിഭാഗം ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് കോടതിക്ക് മുന്‍പാകെ പ്രോസിക്യൂഷന് സമര്‍പ്പിച്ചിരിക്കുന്നത്.






