മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി. നാഗ്പൂര്‍ മുബൈ തുരന്തോ എക്സപ്രസാണ് തിത്വാലയില്‍ വച്ച് പാളം തെറ്റിയത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എഞ്ചിനും അഞ്ച് എസി കോച്ചുകളുമാണ് റെയില്‍ ലൈനില്‍ നിന്നും വഴുതിമാറിയത്. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മഹാരാഷ്ട്രയിലെ വസിന്തിനും അസന്ഗോണ് സ്റ്റേഷനും ഇടയിലാണ് തിത്വാല. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കല്യാണില്‍ നിന്നുള്ള സുരക്ഷാ സംഘം അപകടം നടന്ന സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
ഇൗ മാസം ഇത് മൂന്നാമത്തെ ട്രെയിന്‍ അപകടമാണിത്. ഉത്തര്‍പ്രദേശില്‍ രണ്ട് അപകടമുണ്ടായിരുന്നു. റെയില്‍വെയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍ മന്ത്രി സുരേഷ് പ്രഭു രാജിസന്നദ്ധത അറിയിച്ചിരുന്നു. ഇതോടെ ഈ പാതയിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും തടസപെട്ടിട്ടുണ്ട്.






