ഉപ്പുതറ: ഐ.പി.എസ്. ഓഫീസര്‍ ചമഞ്ഞു നടന്നു പിടിയിലായ ലിജീഷ് കെ.പ്രിന്‍സിനു പ്രചോദനമായത് സിനിമയിലെ പോലീസ് കഥാപാത്രങ്ങള്‍. വടകര ഇരിങ്ങണ്ണൂര്‍ ഇടച്ചേരി കള്ളിക്കൂട്ടത്തില്‍ ലിജീഷ് കെ.പ്രിന്‍സി(33) നെയാണ് ഉപ്പുതറ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമൊത്ത് ഉപ്പുതറയിലെ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
ഐ.പി.എസ്. ഉദ്യോഗസ്ഥനെന്നുള്ള ബോര്‍ഡും വീടിനു മുമ്പില്‍ പതിച്ചിരുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥനാണെന്നു അറിഞ്ഞാല്‍ നാട്ടുകാരും പോലീസൂം തന്നെ ബഹുമാനത്തോടെ കാണുമെന്ന വിശ്വാസവും ഇയാള്‍ക്കുണ്ടായിരുന്നു. വടകരയില്‍ ഇയാള്‍ പ്ലംബിങ്, വയറിങ് ജോലി ചെയ്യുകയായിരുന്നു. ഭാര്യയും നാലിലും ഒന്നിലും പഠിക്കുന്ന പെണ്കുട്ടികളുമുള്ളയാളാണ് ലിജീഷ്. പത്താം€ാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാളുടെ പിതാവ് റിട്ട. റവന്യു ഉദ്യോഗസ്ഥനാണ്.
സിനിമയിലെ പോലീസ് കഥാപാത്രങ്ങളെ അനുകരിക്കാനായി എസ്.ഐ, സി.ഐ. എന്നിവരുടെ യൂണിഫോമുകളും ബാഡ്ജും നക്ഷത്രങ്ങളും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എസ്.ഐയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഡ്യൂപ്ലിക്കേറ്റ് പിസ്റ്റളും ഇയാളുടെ വീട്ടില്‍നിന്നു പോലീസ് പിടിച്ചെടുത്തിരുന്നു. വാട്സ് ആപ്പില്‍ ഗ്രൂപ്പുണ്ടാക്കി പോലീസ് വേഷങ്ങളിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇയാളുടെ വിനോദമായിരുന്നു.
ഏതാനും മാസം മുമ്പാണ് ഉപ്പുതറ സ്വദേശിനിയെ പരിചയപ്പെട്ട് വിവാഹം കഴിച്ച് ഇവിടെ താമസമാക്കിയത്. യുവതിയുടെ രണ്ടാം വിവാഹമാണിത്. ആദ്യഭര്‍ത്താവിനെ വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം വിവാഹ തട്ടിപ്പുകേസില്‍ പോലീസ് പിടികൂടിയിരുന്നു. താമസിയാതെ ലിജീഷിനെ വിവാഹം കഴിച്ച് താമസിച്ചുവരികയായിരുന്നു. എന്നാല്‍ സമാന രീതിയില്‍ തന്നെ രണ്ടാം ഭര്‍ത്താവിനെയും ഇപ്പോള്‍ പോലീസ് പിടികൂടിയിരിക്കുകയാണ്.
മറ്റുള്ളവരുമായി അടുപ്പം പുലര്‍ത്താതിരുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട് പ്രതിയെത്തിയതറിഞ്ഞ് ഉപ്പുതറ എസ്.ഐ: എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നു പോലീസ് അന്വേഷിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Comments