തിരുവനന്തപുരം: തെരുവുനായകൾക്ക് വഴിയോരങ്ങളിലും പൊതുവഴികളിലും ഭക്ഷണം നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി. ഭക്ഷണം നൽകുന്നത് നിരോധിച്ചുള്ള ബോർഡുകൾ സ്ഥാപിക്കാനും, ലംഘനങ്ങൾ അറിയിക്കാൻ ഹെൽപ്ലൈൻ നമ്പർ ഒരുക്കാനും നിർദേശം നൽകി. പൊതുസ്ഥാപനങ്ങളിൽ ഇതിനായി നോഡൽ ഓഫീസർമാരെയും നിയമിക്കും.
തദ്ദേശവകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. നടപടികൾ തടസ്സപ്പെട്ടാൽ പോലീസിന്റെ സഹായം തേടാനും അനുമതിയുണ്ട്. അതേസമയം, വാർഡുകളിലെ നായകളുടെ എണ്ണത്തിന് അനുസരിച്ച് നിശ്ചിത കേന്ദ്രങ്ങളിൽ ഭക്ഷണം നൽകുന്നതിന് വിലക്കില്ല. ഇതിനാവശ്യമായ സ്ഥലങ്ങൾ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം.
സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ പരിസരം തെരുവുനായമുക്തമാക്കാൻ ബന്ധപ്പെട്ട മേധാവികൾക്ക് തദ്ദേശസ്ഥാപനങ്ങൾ നോട്ടീസ് നൽകും. സഹകരണം ലഭിക്കാത്ത പക്ഷം ഭരണപരവും നിയമപരവുമായ നടപടിയുണ്ടാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, ആളുകൾ കൂടുതലായി ഒത്തുചേരുന്ന പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ തെരുവുനായകളെ അടിയന്തരമായി പിടികൂടാനും നിർദേശമുണ്ട്.
പിടികൂടുന്ന നായകളെ വന്ധ്യംകരിച്ച് വിരമരുന്നും പ്രതിരോധ കുത്തിവെപ്പും നൽകി പിടികൂടിയ സ്ഥലത്ത് തന്നെ തിരിച്ചുവിടും. പേവിഷബാധയുള്ളതോ അക്രമണ സ്വഭാവമുള്ളതോ ആയ നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റും. കൂടുതൽ എ.ബി.സി. കേന്ദ്രങ്ങൾ ആരംഭിക്കാനും, ദത്തുനൽകുന്ന നായകൾക്ക് ടാഗ് പതിപ്പിക്കാനും സർക്കാർ നിർദേശിച്ചു.

Comments