കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഒരുങ്ങി സര്‍ക്കാര്‍. കണ്ണൂര്‍ എം.എല്‍.എ ടി.ഒ. മോഹനന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് എം.എല്‍.എയുടെ പ്രധാന ആരോപണം. നിലവില്‍ റെയില്‍വേ പോലീസ് അന്വേഷിക്കുന്ന കേസ് ഇനി എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.
ഈ വര്‍ഷം ഫെബ്രുവരി 25-ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. സംഭവത്തില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. ആദ്യം വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പിന്നീട് ഈ വകുപ്പുകള്‍ ഒഴിവാക്കിയിരുന്നു.
ഭരണ-പ്രതിപക്ഷ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച ഈ കേസിലെ അന്വേഷണ സംഘത്തെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പ്രതിഷേധങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രത്യേക അന്വേഷണ സംഘമാണിത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധ കേസിലും, ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസിലും സമാനമായ രീതിയില്‍ എസ്‌ഐടി അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

Comments