വാഷിംഗ്ടണ്‍: അമേരിക്കയിലെ ഐഡഹോയില്‍ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും മൂന്ന് പേര് കൊല്ലപ്പെടുകയും ചെയ്തു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഐഡഹോയിലെ ട്വിന്‍ ഫാള്‍സിലെ ഇന്‍-എന്‍-ഔട്ടിലാണ് സംഭവം നടന്നത്. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമി കൊല്ലപ്പെട്ടതായി പോലീസ് ഔദ്യോഗികമായി അറിയിച്ചു.
അക്രമി ആരെന്നോ ഈ ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്തെന്നോ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അമേരിക്കയില്‍ തോക്കുമായി എത്തി നിരപരാധികളെ വെടിവച്ച് കൊല്ലുന്ന ഇത്തരം ദാരുണ സംഭവങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Comments