
ലഖ്നൗ: ''എനിക്കു വധഭീഷണിയുണ്ടായിരുന്നു. അയാള്‍ ജയിലിലായല്ലോ. ഇനിയെല്ലാം തുറന്നുപറയാം''- ദേരാ സച്ചാ സൗദ് തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ എന്നറിയപ്പെടുന്ന ഹണിപ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത മനസു തുറന്നു. 'അതു പപ്പയുടെ മാലാഖക്കുട്ടിയല്ല, വെപ്പാട്ടി' ഹണിപ്രീതിനെ ദേരാ സച്ചാ സൗദയുടെ തലപ്പത്തേക്കു പരിഗണിക്കുന്നതിനിടെയാണു വിശ്വാസിന്റെ വെളിപ്പെടുത്തല്‍.
''ബാബാജി(ഗുര്‍മീത്)യുടെ ഭൂമിക്കടിയിലെ മുറിയില്‍ കഴിയുമ്പോഴായിരുന്നു ആ സംഭവം. ബാബാജിക്കൊപ്പമായിരുന്നു ഹണിപ്രീത്. മുറിയുടെ കതക് അടയ്ക്കാതെയാണു അവര്‍ സമയം ചെലവിട്ടത്. യാദൃശ്ഛികമായാണ് ഞാന്‍ ആ മുറിക്കു മുന്നിലെത്തിയത്. അകത്ത് ഇരുവരും നഗ്നരായിരുന്നു''- ഗുര്‍മീതുമായി അകലാനുള്ള കാരണം വിശ്വാസ് വ്യക്തമാക്കി.
ഗുര്‍മീതിന്റെ അനുയായിയായിരുന്നു കോടീശ്വരനായ വിശ്വാസ്. 1999 ലാണു പ്രിയങ്ക(ഹണിപ്രീത്)യെ വിവാഹം ചെയ്തത്. വിവാഹശേഷം ഗുര്‍മീതിനോട് പ്രിയങ്കയും അടുക്കുകയായിരുന്നു. ''കല്യാണം നടന്ന അതേ വര്‍ഷം തന്നെ പ്രിയങ്കയ്ക്കായി ബാബാജിയുടെ ആശ്രമത്തില്‍ വലിയ ചടങ്ങ് സംഘടിപ്പിച്ചു. പ്രിയങ്കയെ വളര്‍ത്തു മകളായും എന്നെ മരുമകനായും പ്രഖ്യാപിച്ചു. ഞാന്‍ ഏറെ സന്തോഷിച്ച ദിവസങ്ങള്‍. പ്രിയങ്കയ്ക്ക് ഹരിപ്രീത് എന്ന പേരും ബാബാജി നല്കി. ''. ആ സന്തോഷം ഏറെ നീണ്ടില്ല.
വിശ്വാസിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ പ്രിയങ്ക സ്ത്രീധന പീഡനക്കേസ് നല്‍കിയതാണു തുടക്കം. കേസ് ഒത്തുതീര്ത്തപ്പോഴേക്കും ഗുര്‍മീതിന്റെ ആശ്രമത്തിലേക്കു പ്രിയങ്ക മാറി.
''ദത്തെടുക്കലിനു പിന്നില്‍ ഗുര്‍മീതിനു വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. അവള് സുന്ദരിയായിരുന്നു. അവളെ വെപ്പാട്ടിയായി അയാള്‍ക്കു വേണമായിരുന്നു''. രഹസ്യകേന്ദ്രത്തില്‍ ബാബാജിയുടെ ''രാസകേളി'' കണ്ടതിനുശേഷമാണു ദേര ആശ്രമത്തില്‍നിന്നു വിശ്വാസ് മാറിയത്. െവെകാതെ വധഭീഷണിയുമെത്തി. അതോടെ പാഞ്ചകുലയിലെ രഹസ്യകേന്ദ്രത്തിലേക്കു മാറി.
പ്രിയങ്ക ഇപ്പോള്‍ ദേരയുടെ നേതൃനിരയിലുണ്ട്. ''പപ്പയുടെ മാലാഖക്കുട്ടി'' എന്നാണ് ഹണിപ്രീത് ട്വിറ്ററിലും ഫെയ്സ്ബുക്കിലും സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തക, എഡിറ്റര്‍, സംവിധായിക, നടി തുടങ്ങിയ പല പദവികളും അവര്‍ സ്വന്തം നിലയില്‍ ചേര്‍ത്തിട്ടുണ്ട്. ഫത്തേഹാബാദ് സ്വദേശിയാണ് ഇവര്‍. 10 ലക്ഷം പേരാണ് ഹണിപ്രീതിനെ ഫെയ്സ്ബുക്കില്‍ പിന്തുടരുന്നത്. ട്വിറ്ററില്‍ അഞ്ച് ലക്ഷവും. ''വളര്‍ത്തച്ഛന്റെ'' നിരവധി സിനിമകള്‍ ഹണിപ്രീത് സംവിധാനം ചെയ്തു. കൂടാതെ അഭിനയിക്കുകയും ചെയ്തു.
'' വനിതാ ശിഷ്യകളെ െലെംഗികമായി ചൂഷണം ചെയ്യുകയും പുറത്തുപറഞ്ഞാല്‍ ഫലം അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ കോടതിയുടെ ദയ അര്‍ഹിക്കുന്നില്ല. രണ്ട് ഇരകളും റാം റഹീമിനെ െദെവതുല്യം കണ്ട് ആരാധിച്ചു. എന്നാല്‍, അന്ധമായി വിശ്വസിച്ച ആ അനുയായികളെ െലെംഗികമായി ചൂഷണം ചെയ്യുകയാണ് അയാള്‍ ചെയ്തത്. മതസംഘടനയായ ദേരാ സച്ച സൗദയുടെ തലവന്‍ ചെയ്ത ഈ കുറ്റകൃത്യം രാജ്യത്ത് അനാദികാലം മുതല്‍ നിലനില്‍ക്കുന്ന ആത്മീയ, സാമൂഹിക, സാംസ്കാരിക, മത സ്ഥാപനങ്ങളുടെ പ്രതിച്ഛായ കൂടി തകര്‍ക്കുന്നതാണ്. ഈ പുരാതന ഭൂമിയുടെ പാരമ്പര്യത്തിനു പരിഹരിക്കാനാകാത്ത ഹാനിയാണ് ഇതു വരുത്തിയിരിക്കുന്നത്.''
ഭക്തരായ ശിഷ്യകളെപ്പോലും വെറുതെവിടാത്ത, മൃഗത്തെപ്പോലെ പെരുമാറിയ റാം റഹീം ദയ അര്‍ഹിക്കുന്നില്ലെന്നും ജഡ്ജി ജഗ്ദീപ് സിങ് പറഞ്ഞു. രണ്ടു വനിതാ അനുയായികളെ ബലാല്‍സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവുശിക്ഷ നല്‍കിക്കൊണ്ട് തിങ്കളാഴ്ച പുറപ്പെടുവിച്ച വിധിയിലാണു രൂക്ഷപരാമര്‍ശങ്ങള്‍.
കുറ്റകൃത്യത്തിന്റെ ഇരകള്‍ക്കു നഷ്പരിഹാരം നല്കുന്നതു പരിഗണിക്കേണ്ടത് കോടതിയുടെ ചുമതലയാണ്. എന്നാല്‍, നഷ്ടപരിഹാരം അനുവദിക്കുന്നത് കോടതിയുടെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ്. നഷ്ടപരിഹാരമായി അനുവദിക്കുന്ന തുക നല്കാന് കുറ്റക്കാരനു ശേഷിയുണ്ടോയെന്നും വിലയിരുത്തണം. ദേരാ തലവന്റെ കേസില്‍ ഇരകള്‍ക്ക് 14 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണു കോടതി വിധി. ഈ തുക നല്‍കാനുള്ള ശേഷി ഗുര്മീതിനുണ്ടെന്നും വിശദമായ വിധിയില്‍ കോടതി വ്യക്തമാക്കി.
'' ഗുര്‍മീത് റാം റഹീം നയിക്കുന്ന ദേര സച്ച സൗദ നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. 78,000 ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നു. പ്രതി നിരവധി തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. വിചാരണവേളയിലും വിദേശയാത്രകള്‍ക്കായി അനുമതി തേടി. സിനിമകള്‍ നിര്‍മിച്ചു. സിനിമകള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചതായി പ്രതി തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതെല്ലാം നഷ്ടപരിഹാരത്തുക നല്കാന് പ്രതിക്കു ശേഷിയുണ്ടെന്നു വ്യക്തമാക്കുന്നു.''-കോടതി പറഞ്ഞു.






