
വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും സംവിധായകന് ശിവയുമായി ഒന്നിച്ച ചിത്രമാണ് വിവേകം. 125 കോടി മുതല്‍ മുടക്കിലെത്തിയ ചിത്രം തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. ചിത്രം ഹോളിവുഡ് നിലവാരം പുലര്‍ത്തിയെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ വിമര്‍ശകരില്‍ ചിലര്‍ മോശമെന്നും അഭിപ്രായപ്പെട്ടു.
വിവേകത്തിന് ലഭിച്ച പ്രതികരണങ്ങളില്‍ അജിത്ത് നിരാശനാണെന്നാണ് കോളിവുഡ് റിപ്പോര്‍ട്ട്. ശിവ എന്ന സംവിധായകനെ പൂര്‍ണ്ണമായും വിശ്വസിച്ചാണ് ചിത്രം കമ്മിറ്റ് ചെയ്തത്. ആദ്യം നിരാശനായെങ്കിലും പിന്നീട് ഇതു സംബന്ധിച്ച് ഇരുവരും ധാരണയിലായി. അവര്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
വിവേകത്തിലുണ്ടായ പിഴവുകള്‍ അടുത്ത ചിത്രത്തില്‍ പരിഹരിക്കണമെന്നാണ് അജിത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ അടുത്ത ചിത്രം മറ്റൊരു സംവിധായകനുമായാണ്. അജിത്തിന്റെ 60-ാമത് ചിത്രമാകും ഇനി ശിവ സംവിധാനം ചെയ്യുക.






