
വാഷിങ്ടണ്‍: ടെക്സസിനെ തകര്‍ത്ത ഹാര്‍വി കൊടുങ്കാറ്റിന്റെ കെടുതികളില്‍ നിന്ന് ജനങ്ങള്‍ കരകയറുന്നതിന് മുമ്പ് കൂടുതല്‍ ശക്തമായൊരു ചുഴലിക്കൊടുങ്കാറ്റ് യുഎസ് തിരത്ത്. അറ്റ്ലാന്റിക് കടലില്‍ ശക്തി പ്രാപിച്ച ഇര്‍മാ ചുഴലിക്കൊടുങ്കാറ്റാണ് യുഎസ് തീരം ലക്ഷ്യമാക്കി നിങ്ങിക്കൊണ്ടിരിക്കുന്നത്.
ഇര്‍മാ കൊടുങ്കാറ്റ് കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് തീരത്തേയ്ക്ക് നീങ്ങുന്ന ഇര്‍മാ ശനിയാഴ്ച ഫ്ളോറിഡയില്‍ എത്തുമെന്നാണ് സൂചന. മുന്‍കരുതലെന്ന നിലയില്‍ ഫ്ളോറിഡ സംസ്ഥാനത്തെ 67 കൗണ്ടികളിലും ഗവര്‍ണര്‍ റിക് സ്കോട്ട് അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
കരീബിയന്‍ ദ്വീപുകളായ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ എന്നിവയും ഇര്‍മാ ചുഴലിക്കൊടുങ്കാറ്റിന്റെ ഭീക്ഷണിയിലാണ്. ഒരു ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഇവിടെ അധികാരികള്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.






