
യാങ്കോണ്‍ : നോട്ട് നിരോധിക്കല്‍ ഉള്‍പ്പെയെുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഇനിയും മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങളെന്നും മ്യാന്മറില് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി അവകാശപ്പെട്ടു.
രാജ്യത്തിന്റെ താത്പര്യങ്ങള്‍ രാഷ്ട്രീയത്തിനും മേലാണെന്നും അതുകൊണ്ടു തന്നെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആയാലും നോട്ട് അസാധുവാക്കലോ ജി.എസ്.ടിയോ ആയാലും ഭയമോ മടിയോ ഇല്ലാതെയാണ് സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങളെ ന്യായീകരിച്ചുകൊണ്ട് മോഡി പറഞ്ഞു.
കള്ളപ്പണ ഇടപാടുകള്‍ നടത്തുന്നുണ്ടെന്ന് തെളിഞ്ഞതോടെയാണ് രണ്ടു ലക്ഷത്തിെേറ കമ്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കിയത്. വലുതും കടുത്തതുമായ തീരുമാനങ്ങളെടുക്കാന്‍ ഇനിയും മടിച്ചു നില്‍ക്കില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യയില്‍ വന്‍തോതില്‍ വിമര്‍ശന വിധേമാകുന്നതിനിടെയാണ് നയങ്ങളെ ന്യായീകരിച്ചുകൊണ്ട് മോഡി വിദേശത്ത് പ്രസംഗിച്ചത്.






