
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാരന് ചേതന്‍ ഭഗത്. ഗൊരഖ്പൂരില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവവും ഗൗരി ലങ്കേഷിന്റെ കൊലപാതകവും എടുത്ത് പറഞ്ഞാണ് ചേതന്റെ ട്വീറ്റ്.
ഓക്സികന്‍ ലഭിക്കാതെ കുട്ടികള്‍ മരിക്കുന്നു. മഴയുണ്ടെന്നതിനാല് മുതിര്‍ന്ന ഡോക്ടര്‍ മാന്‍ഹോളില്‍ വീണ് മരിക്കുന്നു. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കൊല്ലപ്പെടുന്നു.ഇന്നത്തെ എന്റെ ഇന്ത്യയ്ക്ക് എന്തോ പ്രശ്നമുണ്ട്-ചേതന്‍ ട്വീറ്റ് ചെയ്തു.
ബിജെപിയേയും മോഡി സര്‍ക്കാരിനേയും പിന്തുണച്ചിരുന്ന ചേതന്‍ ഭഗത് പിന്നീടാണ് നിലപാട് തിരുത്തിയത്. അസഹിഷ്ണുതാ വിവാദത്തിലടക്കം കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചിരുന്ന എഴുത്തുകാരനാണ് ചേതന്‍ ഭഗത്. പിന്നീട് കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് തുറന്നടിക്കാനും ചേതന്‍ തയ്യാറായിട്ടുണ്ട്.







Comments