
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ അട്ടിമറി പൂര്‍ണം. ടെന്നീസ് കോര്‍ട്ടിലെ മൂത്ത സഹോദരി വീനസ് വില്യംസിനെ അട്ടിമറിച്ച് അമേരിക്കയുടെ സ്ലോനി സ്റ്റീഫന്‍ ഫൈനലില്‍. ഒമ്പതാം സീഡായ വീനസിനെ അട്ടിമറിച്ചാണ് ലോക റാങ്കിംഗിലെ 83-ാം റാങ്കുകാരിയായ സ്റ്റീഫന്‍സ് ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്തത്.
അട്ടമറിയോടെ വനിതാ സിംഗിള്‍സ് ഫൈനലില്‍ അപ്രതീക്ഷിത ഫൈനല്‍ പോരാട്ടം നടക്കും. ആതിഥേയ താരങ്ങളായ മാഡിസണ്‍ കെയ്സ്- സ്ലോനി സ്റ്റീഫനും നേര്‍ക്കുനേര്‍.
മൂന്നു സെറ്റുകള്‍ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് വീനസിനെ സ്റ്റീഫന്‍ അട്ടിമറിച്ചത്്. ആദ്യ സെറ്റില്‍ വീനസ് തകര്‍ന്നു. പിന്നാലെ രണ്ടാം സെറ്റില്‍ താരം തിരിച്ചെത്തി. ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ 6-0 ന് ഒപ്പമെത്തി. എന്നാല്‍ മൂന്നാം സെറ്റിലെ കടുത്ത പോരാട്ടം വമ്പന്‍ അട്ടിമറിയിലേയ്ക്ക് കളി നീങ്ങി. വീനസ് സെമിയില്‍ പുറത്ത്. സ്കോര്‍: 6-1, 0-6, 7-5. വാന്‍ഡെവെഗിനെ അനായാസം കീഴക്കിയാണ് മാഡിസണ്‍ കെയ്സ് ഫൈനലിലെത്തിയത്.
അതേസമയം, പുരുഷ സിംഗിള്‍സില്‍ സെമി കാണാതെ റോജര്‍ ഫെഡറര്‍ പുറത്തായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാര്ട്ടിന് ഡെല്‍ പോട്രോ മൂന്നാം സീഡായ സ്വിസ് താരത്തെ അട്ടിമറിച്ചത്.
ഫെഡറര്‍- പോട്രോ പോരാട്ടം നാലു സെറ്റുകള്‍ നീണ്ടു നിന്നു. ആദ്യ സെറ്റിലെ ടെന്നീസ് ഇതിഹാസത്തിന്റെ കാലിടറി. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചുവരവ് നടത്തി ആരാധകര്‍ക്കു പ്രതീക്ഷ നല്‍കിയെങ്കിലും മൂന്നും നാലും സെറ്റുകള്‍ നേടി 24-ാം സീഡുകാരനായ അര്‍ജന്റീന താരം സെമിയിലേയ്ക്ക് മാര്‍ച്ചു ചെയ്തു. സ്കോര്‍: 7-5, 3-6, 7-6,6-4. സെമി പോരാട്ടത്തില്‍ സ്പാനിഷ് താരം റാഫേല്‍ നദാലിനെ ഡെല്‍ പോട്രോ നേരിടും. റഷ്യന്‍ താരം ആന്‍ഡി റുബലേവിനെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന് ആന്‍ഡേഴ്സണും, സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയും ഏറ്റുമുട്ടും.



