
കാസര്‍ഗോഡ്: കളിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരന് മരിച്ചു. കാസര്‍ഗോഡ് കുണ്ടംകുഴി സ്വദേശി ശിവപ്രസാദിന്റെ മകന് ആദിയാണ് മരിച്ചത്.
വീട്ടില്‍ നിന്ന് കളിക്കുന്നതിനിടെ കുഞ്ഞ് വായില്‍ വെച്ച ബലൂണ്‍ കഷ്ണം അബദ്ധത്തില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.






