അമേരിക്കന്‍ തീരത്ത് ദുരന്തം വിതച്ച് കടന്നുപോവുകയാണ് ഇര്‍മ ചുഴലിക്കാറ്റ്. എത്ര വേഗത്തിലാണ് കാറ്റ് വീശുന്നത് എന്ന് അറിയുവാന്‍ ഒരു പെടാപ്പാട് പെടുന്ന ഒരു റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു.
കാലാവസ്ഥാ റിപ്പോര്‍ട്ടറായ ജസ്റ്റിന് ഡ്രേക്കാണ് കാറ്റിനോട് മല്ലിടാന്‍ കിടഞ്ഞ് പരിശ്രമിക്കുന്നത്. കാറ്റിന്റെ വേഗത അളക്കുന്നതിനുള്ള യന്ത്രവും കൈയ്യില്‍ പിടിച്ച് കാറ്റ് മുഖത്തിന് അപകടം ഉണ്ടാക്കുവാതിരിക്കാന് ഹെല്‍മെറ്റ് പോലും ധരിക്കാതെയാണ് വച്ചാണ് ജസ്റ്റിന് പുറത്തിറങ്ങിയത്.
എന്നാല്‍, കാറ്റിന്റെ വേഗത്തിന് മുന്നില്‍ പിടിച്ചുനില്ക്കാന് ഇദ്ദേഹത്തിന് ആദ്യം സാധിച്ചില്ല. കാറില്‍ നിന്നും പുറത്തിറങ്ങിയ ജസ്റ്റിനെ ഇര്‍മ്മ ആദ്യം ഒന്ന് പറത്തിക്കൊണ്ടു പോകുവാന്‍ ശ്രമിച്ചെങ്കിലും കാറ്റിനോട് പൊരുതിയാണ് റിപ്പോര്‍ട്ടര്‍ മുന്നിലേക്ക് എത്തിയത്. ഈ കൊടുങ്കാറ്റിന്റെ ശക്തി അളക്കുവാന്‍ തനിക്ക് പുറത്തിറങ്ങാതെ നിവര്ത്തിയില്ലായിരുന്നുവെന്ന് ജസ്റ്റിന് പറഞ്ഞു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഇര്‍മ ചുഴലിക്കാറ്റ് വീശുന്നതെന്നാണ് ജസ്റ്റിന്റെ മെഷിനില്‍ തെളിഞ്ഞു കണ്ടത്.
കാറിലിരുന്ന് സൈമണ്‍ ബ്രൂവര്‍ എന്ന ക്യാമറാമാനാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ശക്തമായതും വേഗതയുള്ളതുമായ കാറ്റാണിത്തവണയുണ്ടായതെന്ന് ജസ്റ്റിന് പിന്നീട് പറഞ്ഞു.