
റാഞ്ചി: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ സിംഗ്ബുമിലാണ് സിആര്‍പിഎഫും ജാര്‍ഖണ്ഡ് പോലീസും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.
94 ബറ്റാലിയന് ട്രുപ്പാണ് സിആര്‍പിഎഫ് സേനയും, ജാര്‍ഖണ്ഡ പോലീസിലെ പ്രത്യേക സംഘവും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തേക്ക് എത്തിയിരുന്നു. ഏറ്റുമുട്ടലിനു ശേഷമാണ് സുരക്ഷാ സേന രണ്ടു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവസ്ഥലത്തു നിന്ന് സേന ഒരു തോക്കും, കാര്‍ബിന്‍ മാഗും കണ്ടെടുത്തിട്ടുണ്ട്. സേന തിരച്ചില്‍ തുടരുകയാണ്.






