
മാനന്തവാടി: സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായ സമയത്താണ് താങ്കളുടെ പഴ്സ് കളഞ്ഞുകിട്ടുന്നത്. പണം ഞാന്‍ എടുത്തിട്ടുണ്ട്...എന്ന് സാമ്പത്തിക പരാധീനന്. നഷ്ടപ്പെട്ട പഴ്സ് തിരികെ ലഭിച്ചപ്പോള്‍ തുറന്ന നോക്കിയ ഉടന്‍ അതിലൊരു കുറിപ്പ്. എന്തായാലും വിലപ്പെട്ട രേഖകള്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് പഴ്സിന്റെ ഉടമ.
മകളുടെ ചോറൂണിന് ജോര്‍ജിയയില്‍ നിന്ന് നാട്ടിലെത്തിയ കണിയാരം ചന്ദ്രാപ്പിള്ളി സി.എസ് സന്തീഷിനാണ് നഷ്ടപ്പെട്ട പഴ്സ് തപാര്മാര്ഗ്ഗം തിരികെ കിട്ടിയത്. പണം ഒഴികെ ബാക്കിയെല്ലാം തിരികെ കിട്ടിയിട്ടുണ്ട്. ഒപ്പം കൂടുതലായി ഒരു കുറിപ്പും.
അഡ്രസ് കരുതുന്നു.. എന്നെങ.കിലും പണം തിരിച്ചു തരാം.. എന്ന് കൂടി എഴുതിയ കുറിപ്പ് സഹിതമാണ് പഴ്സ് കിട്ടിയത്. ജോര്‍ജിയയിലെ കാര്‍ഡുകള്‍, എടിഎം കാര്‍ഡ്, നാട്ടിലെ മൂന്ന് ബാങ്കുകളിലെ എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയെല്ലാം പഴ്സില്‍ ഉണ്ടായിരുന്നു. പറശ്ശിനിക്കടവ് ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് പഴ്സ് നഷ്ടമായത്.





