
കൊച്ചി: തമിഴ്നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ടു രണ്ട് ഡോക്ടര്‍മാരുടെ അറസ്റ്റ് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ അറസ്റ്റാണ് തടഞ്ഞത്. ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി നിര്‍ദേശം.
മുരുകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പിഴവ് ഉണ്ടായിട്ടില്ലെന്നും മുരുകനെ ആശുപത്രിയില്‍ കൊണ്ടുവന്ന സമയം ഒഴിവുള്ള വെന്റിലേറ്റര്‍ ഇല്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു.






