ന്യൂഡൽഹി: കമ്യൂണിസ്റ്റുകാർ ഭീരുക്കളാണെന്ന കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പരാമർശം രാജ്യസഭാ രേഖകളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സിപിഐ രാജ്യസഭാംഗം പി. സന്തോഷ് കുമാർ. രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് നൽകിയ കത്തിലാണ് ആവശ്യം ഉന്നയിച്ചത്.
രാഷ്ട്രീയ വിയോജിപ്പുകൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറരുതെന്നും ഒരു വാദത്തിന് മറുപടിയായി ഒരു രാഷ്ട്രീയ ആശയത്തെ ഒന്നാകെ അപമാനിക്കരുതെന്നും സന്തോഷ് കുമാർ കത്തിൽ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിൽ പോകേണ്ടിവന്ന കമ്യൂണിസ്റ്റുകാരുടെ ത്യാഗങ്ങൾ ഓർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റുകാർ ഭീരുക്കളാണെന്ന തരത്തിലുള്ള പരാമർശങ്ങൾ ചരിത്രത്തെ റദ്ദുചെയ്യുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രിയുടെ പദവിക്ക് നിരക്കുന്നതല്ലെന്നും സന്തോഷ് കുമാർ വ്യക്തമാക്കി.

Comments