തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടന തീയതിയിൽ മാറ്റം വരുത്തി. നാളെ ആരംഭിക്കാനിരുന്ന തിരുവനന്തപുരം – എറണാകുളം റൂട്ടിലെ ബിസിനസ് ക്ലാസ് ബസ് സർവീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റി. എന്നാൽ ആലപ്പുഴ – ബംഗളൂരു റൂട്ടിലെ ഉദ്ഘാടന തീയതിയിൽ മാറ്റമില്ല. ഈ സർവീസ് ഓഗസ്റ്റ് 16-ന് കെ.സി. വേണുഗോപാൽ എം.പി. ആലപ്പുഴയിൽ ഫ്ലാഗ് ഓഫ് ചെയ്യും. നാളെ തമ്പാനൂരിൽ പുതുക്കിപ്പണിത (റീഫർബിഷ്ഡ്) ബസുകളുടെയും, മറ്റന്നാൾ വെട്ടുകാട് – വേളാങ്കണ്ണി ബസിന്റെയും ഉദ്ഘാടനങ്ങൾ നടന്ന ശേഷമായിരിക്കും തിരുവനന്തപുരം – എറണാകുളം ബിസിനസ് ക്ലാസ് ബസ് നിരത്തിലിറക്കുക.
മുൻ ഗതാഗത മന്ത്രിയായിരുന്നു കെ ബി ഗണേഷ് കുമാറാണ് ബിസിനസ് ക്ലാസ് ബസുകൾ എന്ന ആശയം മുന്നോട്ട് വെച്ചത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ബസുകൾ പുതുക്കി പണിതത്. ഇത്തരത്തിൽ 12 ബസുകളാണ് ഉള്ളത്.മലിനീകരണം കുറയുമെന്നും എഞ്ചിൻ കാര്യക്ഷമത കൂടുമെന്നും മൈലേജ് വർധിക്കുമെന്നുമാണ് വിലയിരുത്തൽ. പരീക്ഷണം വിജയിച്ചാൽ ബസുകളുടെ സർവീസ് കാലാവധി 15 വർഷത്തിൽ നിന്ന് വർധിപ്പിക്കാനാണ് തീരുമാനം.
വോൾവോ ആഡംബര ബസിനെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഈ ബസിൽ സാധാരണയായി ഉള്ളതിനേക്കാൾ കുറവായി 35 സീറ്റുകൾ മാത്രമാണ് ഉള്ളത്. അതിനാൽ യാത്രക്കാർക്ക് വിശാലമായ സ്ഥലസൗകര്യം ലഭിക്കും. നീല നിറത്തിലുള്ള എക്സ്റ്റീരിയറും, രണ്ട് സീറ്റുകൾ വീതമുള്ള ലേഔട്ടും, പൂർണ്ണമായും ചാരിക്കിടക്കാവുന്ന ലെതർ സീറ്റുകളും ഇതിന്റെ പ്രത്യേകതയാണ്. ഓരോ സീറ്റിനും പിന്നിൽ പ്രത്യേക സ്ക്രീൻ, മൊബൈൽ ചാർജിംഗ്, പാൻട്രി, ചായ ഉൾപ്പെടെയുള്ള ലഘുഭക്ഷണ സൗകര്യം, ടോയ്‌ലറ്റ്, ഫുട്ട് റെസ്റ്റ്, ലഗേജ് റാക്ക്, കർട്ടനുകൾ തുടങ്ങി നിരവധി ഹൈടെക് ഫീച്ചറുകൾ ബസിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്.

Comments