
സുബിന് ഇറാനി പങ്കുവെച്ച സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സുന്ദരിയായ പെണ്‍കുട്ടിയാരെന്ന് തിരക്കിയവര്‍ വീണ്ടും ഞെട്ടി. സുബിന് ഇറാനിയുടെ ഭാര്യയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയുടെ പഴയ ഫോട്ടോയാണത്. സ്മൃതിയുടെ സൗന്ദര്യത്തെ പുകഴ്ത്തി ആരാധകര്‍ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ സ്മൃതിയും ചിത്രം ഷെയര്‍ ചെയ്തു.
കേന്ദ്ര മന്ത്രിയെന്ന നിലയില്‍ തിളങ്ങുന്നതിന് വളരെ മുന്‍പ് തന്നെ സ്മൃതി വന്‍ ആരാധരുള്ള താരമാണ്. മിസ്സ് ഇന്ത്യ മത്സര വേദിയില്‍ തിളങ്ങിയിട്ടുള്ള സ്മൃതി ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് മോഡലിങിലും സിനിമയിലും താരമായി. ഒരുകാലത്ത് സ്മൃതി അഭിനയിച്ച ടെലിവിഷന്‍ പരമ്പരകള്‍ അവരുടെ സൗന്ദര്യവും അഭിനയവും കൊണ്ട് വന്‍ പ്രേക്ഷകപ്രീതി നേടിയവയാണ്.







