
ടോക്കിയോ: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വീണ്ടും പി.വി. സിന്ധു നൊസോമി ഒകുഹാര പോരാട്ടം. ജപ്പാന് ഓപ്പണ്‍ സീരീസില്‍ പി.വി. സിന്ധു രണ്ടാം റൗണ്ടില്‍ കടന്നു. കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയതിനു പിന്നാലെ കോര്‍ട്ടിലിറങ്ങിയ സിന്ധുവിന്റെ രണ്ടാം റൗണ്ടിലെ എതിരാളി ഒകുഹാരയാണ്. രണ്ടാം റൗണ്ടില്‍ ജപ്പാന്റെതന്നെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് സിന്ധുവും ഒകുഹാരയും നേര്‍ക്കുനേര്‍ വരുന്നത്.
കഴിഞ്ഞ ആഴ്ച സമാപിച്ച കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. ഇതിനു തൊട്ടുമുന്‍പ് നടന്ന ലോകചാന്പ്യന്ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ പിന്തള്ളി ഒകുഹാര ജേതാവായിരുന്നു.
ജപ്പാന്റെ മിനാറ്റ്സു മിതാനിയെ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് ജപ്പാന് സീരിസില്‍ സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍: 1221, 1521, 2117. ഒരു മണിക്കൂറിലേറെ നീണ്ട മത്സരത്തില്‍ ഒരു സെറ്റിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു സിന്ധുവിന്റെ വിജയം.
ഇന്ത്യയുടെ തന്നെ സൈന നെഹ്വാളും കിഡംബി ശ്രീനാഥും ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.


