
ബംഗളുരു: കടുവകളുടെ ആക്രമണത്തില്‍ വെള്ളക്കടുവയ്ക്ക് ദാരുണാന്ത്യം. ബന്നാര്‍ഘട്ട ദേശീയോദ്യാനത്തിലാണ് കടുവകളുടെ ആക്രമണത്തില്‍ വെള്ളക്കടുവയ്ക്ക് ജീവന് നഷ്ടമായത്. ഒന്‍പതു വയസ്സുള്ള വെള്ളക്കടുവയ്ക്കാണ് ജീവന് നഷ്ടമായത്.
ബംഗാള്‍ കടുവകളുടെ ആവാസസ്ഥലത്തേക്ക് വെള്ളക്കടുവ അപ്രതിക്ഷിതമായി പ്രവേശിച്ചതോടെയാണ് ആക്രമണത്തിനു കാരണമായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
രണ്ടു കടുവകള്‍ ചേര്‍ന്നാണ് വെള്ളക്കടുവയെ ആക്രമിച്ചത്. ജീവനക്കാര്‍ ബഹളമുണ്ടാക്കിയതോടെ ആക്രമിച്ച രണ്ടു കടുവകളും പിന്മാറി. അവശനിലയിലായിരുന്ന വെള്ളക്കടുവയ്ക്ക് ചികിത്സ നല്‍കിയെങ്കിലും ബുധനാഴ്ച വൈകുന്നേരത്തോടെ ജീവന് നഷ്ടമാകുകയായിരുന്നു. ദേശീയോദ്യാനത്തിലെ ജീവനക്കാരുടെ പിഴവാണ് വെള്ളക്കടുവ വഴിതെറ്റാന്‍ ഇടയായത്. സംഭവത്തില്‍ അന്വേഷണത്തില്‍ ഉത്തരവിട്ടു.
Bengaluru: Nine-year-old White Tiger strays into the enclosure of Bengal tigers, dies after being attacked by them at Bannerghatta Bio Park pic.twitter.com/7fkLpPB7Nc
— ANI (@ANI) September 21, 2017






