
ന്യൂഡല്‍ഹി : നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ അച്ഛന് ഓടയില്‍ എറിഞ്ഞുകൊന്നു. ഡല്‍ഹി ജാമിയ നഗറിലാണ് സംഭവം. 56 മണിക്കൂറോളമെടുത്ത തെരച്ചിലിന് ശേഷം വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന് റാഷിദ് ജമാലിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു.
സംഭവ ദിവസം ജമാല്‍ അമിതമായി മദ്യപിച്ചിരുന്നു. വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിന്റെ അമിതമായുള്ള കരച്ചില് ഇയാളെ അസ്വസ്ഥനാക്കി. ഇതേച്ചൊല്ലി ഭാര്യയുമായി കലഹിച്ച റാഷിദ് കുഞ്ഞുമായി വീടുവിട്ടിറങ്ങുകയും വീടിന് സമീപത്തുള്ള ഓടയില്‍ എറിഞ്ഞ് കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
റാഷിദ് കുഞ്ഞുമായി പോയതോടെ ഭാര്യ ബഹളം വെച്ച് അയല്‍വാസികളെ കൂട്ടി അയാളുടെ പിന്നാലെ പോയെങ്കിലും അപ്പോഴേയ്ക്കും ദാരുണ സംഭവം നടന്നുകഴിഞ്ഞിരുന്നു. ഇതോടെ ക്ഷുഭിതായ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ച് അവശനാക്കി. ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊന്നതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ദുരന്ത നിവാരന സേന സ്ഥലത്തെത്തി രണ്ടു ദിവസത്തെ തെരച്ചിലിനൊടുവില്‍ വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.






