തിരുവനന്തപുരം: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും പ്രളയദുരിതമൊഴിയാതെ സംസ്ഥാനം. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പൊലിഞ്ഞത് 25 ജീവന്. നാലുപേരെ കാണാതായി. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ മരണം; അഞ്ച്.
വീട്ടില്‍നിന്ന് ഒഴുകിപ്പോയ വാട്ടര്‍ ടാങ്ക് എടുക്കാന്‍ വെള്ളക്കെട്ടിലിറങ്ങിയ തിരുവഞ്ചൂര്‍ പറമ്പുകര ലക്ഷംവീട് കോളനി കണിയാംകുന്നേല്‍ പാലൂപറമ്പില്‍ ശശിയുടെ മകന് പി.എസ്. ശരണ്‍ (35) ആണ് ഇന്നലെ മരിച്ചത്.
സംസ്ഥാനമാകെ പ്രകൃതിദുരന്തത്തില്‍ 52 വീടുകള്‍ പൂര്‍ണമായും 565 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,434 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മഴക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളില്‍ അടിയന്തര ആശ്വാസസഹായം നല്കുന്നതില് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും.
മിന്നല്‍പ്രളയ ഭീതി
അടുത്ത 12 മണിക്കൂറില്‍ ഇടുക്കി ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലും (എറണാകുളം, കോട്ടയം അതിര്‍ത്തി പ്രദേശങ്ങള്‍) കാസര്‍ഗോഡ് ജില്ലയുടെ കിഴക്കന്‍ മേഖലയിലും മിന്നല്‍ പ്രളയത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി.
ഇന്ന് തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ഒഴികെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും മറ്റു ജില്ലകളില്‍ മഞ്ഞ അലെര്‍ട്ടും ആയിരിക്കും. എഴിന് 14 ജില്ലകളിലും എട്ടിനു എട്ടു ജില്ലകളിലും മഞ്ഞ അലെര്‍ട്ടാണ്.
ജാഗ്രത തുടരണം
മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ മാറിത്താമസിക്കണം. മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്രകളും നദികളില്‍ ഇറങ്ങുന്നതും പൂര്‍ണമായും ഒഴിവാക്കണം.
വീണ്ടും മഴ
സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലും വടക്കന്‍ മലബാറിലുമാണ് നിലവില്‍ കനത്ത മഴ പെയ്യുന്നത്. വരും ദിവസങ്ങളില്‍ ഇതു തെക്കന്‍, മധ്യകേരള ജില്ലകളില്‍ കേന്ദ്രീകരിക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.

Comments