
മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള പോര് വിളിയെ പരിഹസിച്ച് റഷ്യ. ഇരുവരും നേഴ്സറി കുട്ടികളെപ്പോലെയാണ് തമ്മില്‍ ബഹളം വയ്ക്കുന്നതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പരിഹസിച്ചു. ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണത്തോട് മിണ്ടാതിരിക്കുവാന്‍ സാധിക്കില്ല. എന്നാല്‍ കൊറിയന്‍ പ്രദേശത്തേക്ക് യുദ്ധം അഴിച്ചുവിടുന്ന കാര്യവും അംഗീകരിക്കാനാകില്ലെന്നും റഷ്യ അറിയിച്ചു.
ചൈനയുമായി ചേര്‍ന്ന തങ്ങള്‍ ഒരു വിവേക പൂര്‍വമായ സമീപനമാണ് ഒരുക്കുവാന്‍ ഉദ്ദേശിക്കുന്നത്. അല്ലാതെ കിന്‍ഡര്‍ഗാര്‍ട്ടനിലെ കുട്ടികളെപ്പോലെ തല്ല്പിടിക്കുകയല്ല വേണ്ടത് അവരെ ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആണവയുദ്ധഭീഷണി ഉണ്ടാകില്ലെന്ന് ലോകം പ്രതീക്ഷിക്കുമ്പോഴാണ് വെള്ളിയാഴ്ച ട്രംപും കിമ്മും പരസ്പരം പോര്‍വിളിയുമായി രംഗത്തുവന്നിരിക്കുന്നത്. ട്രംപിന് തലയ്ക്കു സ്ഥിരതയില്ലെന്നും ഭീഷണിക്ക് വലിയ വില നല്‍കേണ്ടിവരുമെന്നും കിം പറഞ്ഞു. പ്രസ്താവനയുടെ പിന്നാലെ കിമ്മിനെ ശരിക്കും പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് ട്രംപും രംഗത്ത് വന്നിരുന്നു. ഇതോടെയാണ് ഇരുവരേയും പരിഹസിച്ച് ലോകരാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്.
മിസൈല്‍ മനുഷ്യന് ഒരു ആത്മഹത്യാ മിഷനിലാണുള്ളതെന്നും ഉത്തര കൊറിയന്‍ ഏകാദ്ധിപതിയെ റഷ്യ വിശേഷിപ്പിച്ചത്. ട്രംപ് ലോകത്തിന് മുന്നില്‍ സ്വന്തം രാജ്യത്തെ അപമാനിച്ചുവെന്നും ആരോപിച്ചു.
ഉത്തര കൊറിയയും കിമ്മും ഭീഷണി തുടര്‍ന്നാല്‍ പൂര്‍ണമായി നശിപ്പിക്കുമെന്ന് യുഎന്‍ പൊതുസഭയിലെ കന്നി പ്രസംഗത്തിലൂടെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയാണ് പിന്നീട് കിം ജോങ് ഉന്‍ രംഗത്തുവന്നത്.