ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിലെ മുഖ്യ സാമ്പത്തി ഉപദേഷ്ടാവ് അര്‍വിന്ദ് സുബ്രഹ്മണ്യത്തിന്റെ സേവന കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2018 ഒക്ടോബര്‍ വരെയാണ് പുതുക്കിയ കാലാവധി. പീറ്റേഴ്സണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്നാഷണനല് ഇക്കണോമിക്സിലെ മുതിര്‍ന്ന അംഗമായ അര്‍വിന്ദിനെ 2014 ഒക്ടോബറിലാണ് സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. ഈ വരുന്ന ഒക്ടോബര്‍ 16ന് കാലാവധി അവസാനിക്കാനിരിക്കേയാണ് ഒരു വര്‍ഷം കൂടി നീട്ടി നല്‍കുന്നത്.
ധനകാര്യ വിഷയങ്ങളിലും സാമ്പത്തിക സര്‍വേ അടക്കമുള്ള കാര്യങ്ങളിലും ധനമന്ത്രിക്ക് ഉപദേശം നല്കുന്ന പദവിയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റേത്. ഇദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന രഘുറാം രാജന് റിസര്‍വ് ബാങ്ക് ഗവര്‍ണറായും ചുമതല വഹിച്ചിരുന്നു.
ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദവും അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്ന് എംബിഎയും എടുത്ത സുബ്രഹ്മണ്യന് യു.കെയിലെ ഓക്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ഫിലും ഡി.എഫിലും നേടിയിരുന്നു.

Comments