ന്യൂഡല്‍ഹി: വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിഷേധിക്കുന്ന പദ്ധതി നിര്‍ദേശിച്ച് സുപ്രീംകോടതി. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായിട്ടാണ് നടപടി. പെട്രോള്‍ പമ്പുകളില്‍ ഇന്‍ഷുറന്‍സ് പരിശോധന പതിവായേക്കാനും സിസിടിവി ക്യാമറകള്‍, പൊലീസിനുള്ള പ്രത്യേക ആപ്പുകള്‍, പുതിയ വാഹനങ്ങള്‍ക്ക് കൂടുതല്‍ കാലയളവിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിങ്ങനെയുള്ള അനേകം കാര്യങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് തടയാന്‍ പൈലറ്റ് പദ്ധതി തയ്യാറാക്കാന്‍ സുപ്രീംകോടതി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയോടും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഉത്തരവ് നടപ്പിലായാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ നേടുന്നത് വരെ പെട്രോളോ ഡീസലോ പമ്പുകളില്‍ നിന്നും കിട്ടാത്ത സാഹചര്യം ഉണ്ടായേക്കും.
നിര്‍ബന്ധിത മോട്ടോര്‍ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ആളുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ റോഡിലിറങ്ങുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ ക്യാമറകളെ വാഹന, ഇന്‍ഷുറന്‍സ് ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കുക, ട്രാഫിക് പൊലീസിന് തത്സമയം ഇന്‍ഷുറന്‍സ് പരിശോധിക്കാന്‍ മൊബൈല്‍ ആപ്പുകള്‍/ഉപകരണങ്ങള്‍ നല്‍കുക. പുതിയതായി വാങ്ങുന്ന വാഹനങ്ങളുടെ നിര്‍ബന്ധിത തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലാവധി നീട്ടുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
പെട്രോള്‍ പമ്പുകളില്‍ ഇന്ധനം അടിക്കുന്നതിന് മുമ്പ് വാഹനത്തിന് വാലിഡായ ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ സഹായിക്കുന്ന ഒരു പൈലറ്റ് പ്രൊജക്റ്റ് തയ്യാറാക്കാന്‍ സുപ്രീം കോടതി ഐ.ആര്‍.ഡി.എ.ഐ, കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് കണ്ടെത്തിയാല്‍, പെട്രോളോ ഡീസലോ നല്‍കാന്‍ വിസമ്മതിക്കാന്‍ ഈ നിര്‍ദ്ദിഷ്ട സംവിധാനം ഇന്ധന പമ്പുകളെ അനുവദിച്ചേക്കാം.
ഈ നിര്‍ദ്ദേശം നിലവില്‍ ഒരു പൈലറ്റ് പദ്ധതി മാത്രമാണ്. അതിനാല്‍, രാജ്യത്തുടനീളമുള്ള പെട്രോള്‍ പമ്പുകള്‍ ഉടന്‍ തന്നെ ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിച്ചു തുടങ്ങുമെന്ന് ഇതിനര്‍ത്ഥമില്ല. ഹൈവേകളിലും റോഡുകളിലും സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ ക്യാമറകളെ 'വാഹന്‍' ഡാറ്റാബേസുമായും ഇന്‍ഷുറന്‍സ് ഡാറ്റാബേസുകളുമായും ബന്ധിപ്പിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ സംവിധാനത്തിലൂടെ വാലിഡായ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളെ സ്വയം തിരിച്ചറിയാനും അവയ്ക്കെതിരെ ഇ-ചെല്ലാനുകള്‍ നിര്‍മ്മിക്കാനും സാധിക്കും. അതിവേഗം, റെഡ് ലൈറ്റ് ലംഘനം, റോങ്ങി സൈഡ് ഡ്രൈവിംഗ് തുടങ്ങിയ ഗതാഗത ലംഘനങ്ങള്‍ കണ്ടെത്താന്‍ നിലവില്‍ പലയിടത്തും സിസിടിവി ക്യാമറകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയെ ഇന്‍ഷുറന്‍സ് വിവരങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങളെ കണ്ടെത്താനും ഈ ക്യാമറകള്‍ ഉപയോഗിക്കാന്‍ കഴിയും.
റോഡരികിലെ പരിശോധനകളില്‍ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ തത്സമയം പരിശോധിക്കാന്‍ ട്രാഫിക് പൊലീസിന് മൊബൈല്‍ ആപ്ലിക്കേഷനുകളോ കൈയ്യില്‍ കരുതുന്ന ഉപകരണങ്ങളോ നല്‍കിയേക്കും. ഈ ഉപകരണങ്ങള്‍ വാഹന അധിഷ്ഠിത, ഇന്‍ഷുറന്‍സ് ഡാറ്റാബേസുകളുമായി ബന്ധിപ്പിച്ചിരിക്കും. അതിനാല്‍ ഭൗതിക രേഖകളെ ആശ്രയിക്കാതെ തന്നെ വാഹനത്തിന് വാലിഡായ ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനാകും.
പുതിയതായി വാങ്ങുന്ന വാഹനങ്ങളുടെ നിര്‍ബന്ധിത തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലാവധി നീട്ടാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ സ്വകാര്യ കാറുകളുടെ നിര്‍ബന്ധിത തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലാവധി 3 വര്‍ഷത്തില്‍ നിന്ന് 4 വര്‍ഷമായി ഉയര്‍ത്തും. പുതിയ ഇരുചക്ര വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് കാലാവധി 5 വര്‍ഷത്തില്‍ നിന്ന് 6 വര്‍ഷമായി ഉയര്‍ത്തും.

Comments