ദിലീപ് നായകനായ രാമലീല 28ന് തീയറ്ററുകളില്‍ എത്താനിരിക്കെ ചിത്രത്തെ പിന്തുണച്ച് നടന് ഷാജു ശ്രീധര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ്, ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ രാമലീല കാണരുതെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം കാണരുതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ചിത്രം ഒരാളുടേതല്ലെന്നും പ്രഖ്യാപിച്ച് നടി മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഈ തര്‍ക്കമാണ് റിലീസിന് മുന്‍പ് രാമലീലയെ ശ്രദ്ധേയമാക്കിയത്.
ഏറ്റവും ഒടുവില്‍ ചിത്രത്തെ പിന്തുണച്ച് രംഗത്ത് വന്നയാളാണ് ഷാജു. രാമലീലയുടെ തുടക്കം മുതല്‍ താന്‍ ഒപ്പമുള്ള ആളാണെന്ന് ഷാജു പറഞ്ഞു. അരുണ്‍ ഗോപി എന്ന തന്റെ സുഹൃത്തിന്റെ ആദ്യ ചിത്രമാണ് രാമലീല. താനും ഒരു ചെറിയ റോളില്‍ അഭിനയിക്കുന്നുണ്ട്. വ്യക്തികള്‍ അല്ല കഥാപാത്രങ്ങളാണ് സിനിമയില്‍ ഉള്ളത്. ഒരുപാടു പേരുടെ പ്രതീക്ഷകള്‍ കണക്കെടുത്ത് രാമലീല കാണണമെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.






