
തിരുവനന്തപുരം: മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംശയനിഴലിലാകുകയും പ്രമുഖ നേതാക്കളടക്കം ആരോപണവിധേയരാകുകയും ചെയ്തതോടെ സംസ്ഥാന രാഷ്ട്രീയത്തെ ഏറെ പിടിച്ചുകുലുക്കിയതാണ് സോളാര്‍ കേസ്.
സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാമെന്നു പറഞ്ഞ് പണം വാങ്ങി മുഖ്യപ്രതി സരിത എസ്. നായര്‍ പലരെയും വഞ്ചിച്ചെന്നായിരുന്നു കേസ്. പ്രമുഖരുടെ പേരുകള്‍ ഉയര്‍ന്നതോടെ സോളാര്‍ മാധ്യമവാര്‍ത്തകളില്‍ നിറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം അലടിച്ചു.
ക്രിമിനല്‍ കേസുകളില്‍ പോലീസ് അന്വേഷണം നടക്കുമ്പോള്‍ത്തന്നെ ഉന്നതതല ഇടപെടലുകളെക്കുറിച്ചു പരിശോധിക്കാനായാണ് മുന്‍ െഹെക്കോടതി ജഡ്ജിയെ അന്വേഷണക്കമ്മിഷനായി നിയോഗിച്ചത്. ഇന്നലെ റിപ്പോര്‍ട്ട് നല്‍കുന്നതുവരെ ഒരു ജുഡീഷ്യല്‍ കമ്മിഷന്റെയും ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത സംഭവവികാസങ്ങളാണ് കേരളം കണ്ടത്.
ഒരു മുഖ്യമന്ത്രി മണിക്കൂറുകളോളം കമ്മിഷനു മുന്നില്‍ തെളിവുനല്കാനിരുന്നതും അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണം സംബന്ധിച്ച സിഡിക്കായി പോലീസും മാധ്യമങ്ങളും കോയമ്പത്തൂരിലേക്കു പാഞ്ഞതുമെല്ലാം ഒരു ക്രൈംത്രില്ലര്‍ സിനിമയുടെ തിരക്കഥ പോലെയായിരുന്നു. സരിതയുടെ ''ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍''ക്കു വേണ്ടിയുള്ള കാത്തിരിപ്പുകള്‍ ഉദ്വേഗജനകങ്ങളായി.
ആറു മാസത്തേക്കു നിയമിച്ച കമ്മിഷന് മൂന്നു വര്‍ഷവും 10 മാസവും പിന്നിട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 353 സിറ്റിങ് നടത്തി. 214 സാക്ഷികളെ വിസ്തരിച്ചു. 8,464 പേജ് സാക്ഷിമൊഴികള്‍. 7,998 പേജിലായി 972 രേഖകള്‍ എന്നിവയാണ് കമ്മിഷന്റെ പക്കലുള്ളത്.
സോളാര്‍ കേസിന്റെ നാള്‍വഴികള്‍
* 2013 ജൂണ്‍ 3: സോളാര്‍ തട്ടിപ്പിന്റെ പേരില്‍ സരിത എസ്. നായര്‍ പിടിയിലായി.
* 2013 ജൂണ്‍ 4: ടീം സോളാറിന്റെ പേരില്‍ നടത്തിയ തട്ടിപ്പ് അന്വേഷിക്കാന്‍ കോടതി ഉത്തരവ്.
* 2013 ജൂണ്‍ 12: സരിതയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധമുണ്ടെന്ന് വാര്‍ത്ത പുറത്ത്. ഇത് ആധാരമാക്കി നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചു.
* 2013 ജൂണ്‍ 13- സോളാര്‍ തട്ടിപ്പ് എ.ഡി.ജി.പി. അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ജുഡീഷ്യല്‍ അന്വേഷണ ആവശ്യവുമായി പ്രതിപക്ഷം.
* 2013 ജൂണ്‍ 14- ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ സ്റ്റാഫുകളായിരുന്ന ടെന്നി ജോപ്പന്, ഗണ്മാന് സലിംരാജ് എന്നിവരെ മാറ്റി.
* 2013 ജൂണ്‍ 14-സരിത തമിഴ്നാട്ടിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി.
* 2013 ജൂണ്‍ 15- പ്രതിപക്ഷം പ്രക്ഷോഭത്തിന്, കേസ് അന്വേഷിക്കാന്‍ എ.ഡി.ജി.പി. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.
* 2013 ജൂണ്‍ 16- ഒന്നാംപ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.
* 2013 ജൂണ്‍ 16- സരിതയുടെയും ബിജുവിന്റെയും വീടുകളില്‍ റെയ്ഡ്.
* 2013 ജൂണ്‍ 17-മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതുവരെ പൊതുപരിപാടികളില്‍ ഉമ്മന്‍ ചാണ്ടിയെ ബഹിഷ്കരിക്കാന്‍ ഇടതുമുന്നണി തീരുമാനം.
* 2013 ജൂണ്‍ 19 പി.ആര്.ഡി. ഡയറക്ടറായിരുന്ന ഫിറോസിനെ കേസില്‍ സസ്പെന്‍ഡ് ചെയ്തു.
* 2013 ജൂണ്‍ 20-മുഖ്യമന്ത്രിക്കു വി.എസ. അച്യുതാനന്ദന്റെ തുറന്നകത്ത്
* 2013 ജൂണ്‍ 26- മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗം ജിക്കുമോന് ജേക്കബ് രാജിവച്ചു.
* 2013 ജൂണ്‍ 28- മുഖ്യമന്ത്രിയുടെ സ്റ്റാഫായിരുന്ന ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തു.
* 2013 ജൂണ്‍ 29- മുഖ്യമന്ത്രിയുടെ ഓഫീസ് സോളാര്‍ തട്ടിപ്പിന് ഉപയോഗിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്.
* 2013 ജൂെലെ 1-മുഖ്യമന്ത്രിയുടെ പേര് മല്ലേലില്‍ ശ്രീധരന്‍നായരുടെ പരാതിയില്‍ വന്നത് വിവാദമായി.
* 2013 ജൂെലെ 2- ശ്രീധരന്‍നായരുടെ പരാതിയില്‍ കൃത്രിമം കാട്ടിയോയെന്ന് പരിശോധിക്കാന്‍ പ്രോസിക്യൂഷന്റെ അപേക്ഷ.
* 2013 ജൂെലെ 2-ബിജു രാധാകൃഷ്ണനും സരിതയും പോലീസ് കസ്റ്റഡിയില്‍.
* 2013 ജൂെലെ3-ശ്രീധരന്‍നായര്‍ കോടതിയില്‍ നല്കിയ പരാതിയില്‍ പിന്നെ മാറ്റം വരുത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി.
* 2013 ജൂെലെ 4- തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉള്‍പ്പെടെ നാലു മന്ത്രിമാര്‍ സരിതയെ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്.
* 2013 ജൂെലെ 5-നടി ശാലു മേനോനെ അറസ്റ്റ് ചെയ്തു.
* 2013 ജൂെലെ 6- സോളാര്‍ കേസ് സി.ബി.ഐക്കു വിടാന്‍ സര്‍ക്കാര്‍ തയാറാകുന്നു.
* 2013 ജൂെലെ 6- ശ്രീധരന്‍നായര്‍ കോടതിയില്‍ രഹസ്യമൊഴി നല്കി.
* 2013 ജൂെലെ 7-കേസ് സി.ബി.ഐക്കു വിടുന്നതിനെതിരേ പ്രതിപക്ഷം.
* 2013 ജൂെലെ 8- മുഖ്യമന്ത്രിയെ നേരിട്ടുകണ്ടെന്നും അവസരമുണ്ടാക്കിയത് സരിതയെന്നും ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍.
* 2013 ജൂെലെ 8 -ഉമ്മന്‍ചാണ്ടി രാജി സന്നദ്ധത അറിയിച്ചു, രാജി വേണ്ടെന്നു യു.ഡി.എഫ്.
* 2013 ജൂെലെ 9- പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെതിരേ പോലീസ് നടത്തിയ ഗ്രനേഡ് പ്രയോഗത്തിനെത്തുടര്ന്ന് വി.എസിന് ദേഹാസ്വാസ്ഥ്യം.
* 2013 ജൂെലെ 10- ഇടതുമുന്നണി ഹര്‍ത്താല്‍.
* 2013 ജൂെലെ 12- മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടിവി പരിശോധന സര്‍ക്കാര്‍ നിര്‍ദേശം സി.പി.എം. തള്ളി.
* 2013 ജൂെലെ 13-സോളാര്‍ വിവാദത്തിന്റെ പേരില്‍ സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടെന്ന് െഹെക്കമാന്‍ഡ് തീരുമാനം.
* 2013 ജൂെലെ 16- മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കിയ ശ്രീധരന്‍നായര്‍ക്കെതിരെയുള്ള പഴയ ഫയലുകള്‍ കണ്ടെത്തി അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കാന്‍ നിര്‍ദ്ദേശം.
* 2013 ജൂെലെ 17 സരിതയ്ക്കും ബിജുവിനുമൊപ്പമാണ് ടെന്നി ജോപ്പന് പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാരിനു വേണ്ടി എ.ജി. കോടതിയില്‍.
* 2013 ജൂെലെ 18-മുന്‍ പി.ആര്.ഡി ഡയറക്ടര്‍ ഫിറോസ് പോലീസിനു മുന്നില്‍ കീഴടങ്ങി.
* 2013 ജൂെലെ 20- ടെന്നി ജോപ്പന് സെക്രട്ടേറിയറ്റില്‍ വച്ച് രണ്ടുലക്ഷം രൂപ നല്‍കിയെന്ന് സരിത.
* 2013 ജൂെലെ 21-സരിതയും ശ്രീധരന്‍നായരും കഞ്ചിക്കോട്ട് സ്ഥലം സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
* 2013 ജൂെലെ 23- സോളാര്‍ കേസില്‍ െഹെക്കോടതിയുടെ രണ്ടു ബെഞ്ചുകളില്‍ നിന്ന് സര്‍ക്കാരിന് രൂക്ഷവിമര്‍ശനം.
* 2013 ജൂെലെ 26-സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
* 2013 ജൂെലെ 26-സോളാര്‍ പരാതി ഒതുക്കാന്‍ യു.ഡി.എഫ്. നേതാക്കള്‍ കോടികള്‍ വാഗ്ദാനം ചെയ്തുവെന്ന് ആരോപണം.
* 2013 ജൂെലെ 29-സരിത മജിസ്ട്രേറ്റിന് നല്കിയ പരാതിയില്‍ ഉന്നതരുടെ പേരില്ല.
* 2013 ജൂെലെ 30- സരിതയ്ക്കും ബിജുവിനുമെതിരേ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.
* 2012-ഓഗസ്റ്റ് 12- ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധ സമരം ആരംഭിച്ചു. 13ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായി. 2013 ഓഗസ്റ്റ് 29ന് എല്ലാ സമരങ്ങളും അവസാനിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനം.
ജുഡീഷ്യല്‍ കമ്മിഷന്റെ നാള്‍വഴികള്‍:-
* 2013 ഓഗസ്റ്റ് 12: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് ഇടതുമുന്നണി അനിശ്ചിതകാല സെക്രേട്ടറിയറ്റ് വളയല്‍ സമരം തുടങ്ങി.
* ഓഗസ്റ്റ് 13: ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മതിക്കുന്നു. സമരം പിന്‍വലിച്ചു.
* 2013 ഒക്േടാബര്‍ 23: സോളാര്‍ കേസ് അന്വേഷിക്കുന്നതിനുള്ള ജുഡീഷ്യല്‍ കമ്മിഷനായി റിട്ട. െഹെക്കോടതി ജഡ്ജി ജസ്റ്റിസ് ജി. ശിവരാജനെ നിയമിച്ചു. 2005 മുതലുള്ള സോളാര്‍ തട്ടിപ്പുകള്‍ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തി.
* 2014 മാര്‍ച്ച് 3: കമ്മിഷന് പ്രവര്‍ത്തനം ആരംഭിച്ചു.
* 2015 ജനുവരി 12: കമ്മിഷന് സാക്ഷി വിസ്താരം ആരംഭിച്ചു. പെരുമ്പാവൂര്‍ സ്വദേശി സജാദിനെയും കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദിനെയും വിസ്തരിച്ചു.
* ഡിസംബര്‍ 10: കേസുമായി ബന്ധപ്പെട്ട വിവാദ സിഡികളുടെ നാലു കോപ്പികളുണ്ടെന്നു പ്രതി ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മിഷനില്‍ വെളിപ്പെടുത്തുന്നു. ഒരു കോപ്പി വിദേശത്താണ്. ഒന്ന് തന്നെ കോയമ്പത്തൂരില്‍ അറസ്റ്റ് ചെയ്ത പോലീസ് സംഘം പിടിച്ചെടുത്തു. മൂന്നാമത്തെ കോപ്പി എറണാകുളത്തുനിന്ന് ആറു മണിക്കൂര്‍ യാത്ര ചെയ്ത് എത്താന്‍ കഴിയുന്ന സ്ഥലത്താണെന്നും ബിജു. ബിജുവുമായി അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക്. അവിടെ തെരച്ചില്‍ നടത്തിയിട്ടും സിഡിയും പെന്‍ഡ്രൈവും കണ്ടെത്താനായില്ല.
* ഡിസംബര്‍ 11: സോളാര്‍ കേസില്‍ രാഷ്്രടീയമായി തിരിച്ചടിക്കാന്‍ യു.ഡി.എഫ്. ഭാര്യയുടെ കൊലപാതകം അടക്കം 58 കേസില്‍ പ്രതിയായ ഒരാളുടെ വാക്കുകേട്ട് മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം തിരിയുന്നതായി ആക്ഷേപം. എല്ലാ നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ പ്രതിഷേധ പ്രകടനം.
* 2016 ജനുവരി 12: കമ്മിഷനു മുന്നില്‍ ഹാജരാകാതിരുന്ന സരിതയ്ക്ക് കമ്മിഷന്റെ വിമര്‍ശനം. നാലാം തവണയാണു സരിത കമ്മിഷന് തെളിവെടുപ്പില്നിന്നു മാറി നില്ക്കാന് ശ്രമിച്ചത്.
* ജനുവരി 26: സോളാര്‍ കമ്മിഷന് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തു. െതെക്കാട് ഗസ്റ്റ് ഹൗസിലെ സിറ്റിങ് 12 മണിക്കൂറോളം നീണ്ടു. രാത്രി ഏറെ െവെകിയാണു വിസ്താരം പൂര്‍ത്തിയായത്. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം കൊച്ചിയിലെ കമ്മിഷന് ഓഫിസിലും ഉമ്മന്‍ചാണ്ടി മൊഴി നല്‍കാനെത്തി.
* 2016 മേയ് 11: കേരളത്തെ ഞെട്ടിക്കുന്ന തെളിവുകള്‍ കമ്മിഷനു െകെമാറുമെന്നു സരിത.
* മേയ് 13: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സരിത കമ്മിഷനു െകെമാറി. മന്ത്രിമാര്‍ക്കെതിരായ തെളിവാണു െകെമാറിയതെന്നു സരിത മാധ്യമങ്ങളോട്.
ബെന്നി ബഹനാന്, തമ്പാനൂര്‍ രവി എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ െകെമാറിയതില് ഉള്‍പ്പെടുന്നു.
* 2017 ഫെബ്രുവരി 15: സോളാര്‍ കമ്മിഷന് വിസ്താരം പൂര്‍ത്തിയാക്കി.
* ജൂെലെ 19: കമ്മിഷന്റെ കാലാവധി നീട്ടി. റിപ്പോര്‍ട്ട് തയാറാക്കാന്‍ സമയം വേണമെന്നാവശ്യപ്പെട്ടതിനെത്തുടര്ന്നു രണ്ടു മാസത്തേക്കാണു നീട്ടിയത്.
* സെപ്റ്റംബര്‍ 26: കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.






