
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരായ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട പരാതിയിലെ ആരോപണങ്ങള്‍ നേരത്തെ അന്വേഷിച്ച് തള്ളിയതാണെന്ന് വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ട്. കോടതി നിര്‍ദേശിച്ചാല്‍ തുടരന്വേഷണത്തിന് തടസ്സമില്ലെന്നും വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് കോടതിയിലാണ് അന്വേഷണ സംഘം ഈ നിലപാട് അറിയിച്ചത്.
സെന്‍കുമാര്‍ അവധിക്കായി വ്യാജരേഖ ചമച്ചെന്നുവെന്നാണ് കേസ്. ആയുര്‍വേദ ചികിത്സയ്ക്കായി അവധിയെടുത്തെന്ന് കാണിച്ച് സെന്‍കുമാര്‍ ഹാജരാക്കിയത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണെന്നാണ് പരാതി. എന്നാല്‍ ആരോപണം ശരിയല്ലെന്ന് കാണിച്ച് സെന്‍കുമാറിനെ ചികിത്സിച്ച തിവുവനന്തപുരം ആയുര്‍വേദ കോളജിലെ ഡോ.അജിത്കുമാര്‍ പറഞ്ഞിരുന്നു.






