ഇടുക്കി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്. അസം സ്വദേശിയായ പ്രദീപ് കണ്ടുലോനയുടെ കുടുംബത്തിനാണ് തട്ടിപ്പിൽ 22,000 രൂപ നഷ്ടമായത്. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ചുള്ള വ്യാജ ഐഡിയിൽ നിന്നാണ് ഹിന്ദിയിൽ വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്.
പണം ആവശ്യമുണ്ടെങ്കിൽ സഹായിക്കാമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. തുടർന്ന് വീട് നിർമിക്കുന്നതിനായി കുടുംബം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം അനുവദിച്ചതായും തുക ലഭിക്കണമെങ്കിൽ ആദ്യം 6,000 രൂപ നൽകണമെന്നും സന്ദേശം ലഭിച്ചു.
തുടർന്ന് കുടുംബം 6,000 രൂപ ആദ്യം അയച്ചു. പിന്നീട് വിവിധ ഘട്ടങ്ങളിലായി ആകെ 22,000 രൂപയാണ് തട്ടിപ്പുകാർക്ക് കൈമാറിയത്. പണം ലഭിച്ചതിന് ശേഷവും കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങൾ എത്തിയതോടെയാണ് കുടുംബം തട്ടിപ്പിനിരയായ വിവരം മനസിലാക്കിയത്.
ഈ മാസം മൂന്നിനാണ് വാട്സ്ആപ്പിൽ കോൾ വന്നതെന്ന് പ്രദീപ് പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കുകയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകാർ സംസാരിച്ചത്. ആദ്യം 6,000 രൂപ അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പല ഘട്ടങ്ങളിലായി 22,000 രൂപ അയച്ചെന്നും പണം നഷ്ടമായതിൽ ആശങ്കയുണ്ടെന്നും പ്രദീപ് പറഞ്ഞു.
പ്രദീപിന്റെ ഭാര്യയും മകനും ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് സന്ദേശം ലഭിച്ചത്. സന്ദേശത്തിന് മറുപടി നൽകിയതും പണം കൈമാറിയതും പ്രദീപിന്റെ ഭാര്യയാണ്. 22,000 രൂപ നഷ്ടമായതിന് ശേഷമാണ് പ്രദീപ് സംഭവമറിഞ്ഞത്.
തുടർന്നും പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങൾ വന്നതോടെയാണ് പ്രദീപ് കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. ഇതരസംസ്ഥാന തൊഴിലാളികളായ നിരവധി പേർ സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ വിവരം.

Comments