ന്യൂഡൽഹി: സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ഒരു തരത്തിലും ന്യായീകരണമാകില്ലെന്ന് ഡൽഹി ഹൈക്കോടതി. സ്ത്രീകളുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിലാണ് മാറ്റം വരേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ലൈംഗികാതിക്രമക്കേസിൽ പ്രതിയെ വെറുതെവിട്ട വിചാരണക്കോടതി നടപടി റദ്ദാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം.
എല്ലാവരോടും മാന്യമായി പെരുമാറാൻ ആൺകുട്ടികളെ പഠിപ്പിക്കുകയാണ് മാതാപിതാക്കളും സമൂഹവും ചെയ്യേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രശേഖർ സുധ വ്യക്തമാക്കി. സ്ത്രീകളുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാട്ടി അവരെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി പറഞ്ഞു.
വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകൻ നടത്തിയ ക്രോസ് വിസ്താരത്തെയും വാദങ്ങളെയും കോടതി വിമർശിച്ചു. പെൺകുട്ടിയുടെ സ്വഭാവഹത്യ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങളാണ് ഉയർത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ വസ്ത്രധാരണത്തെക്കുറിച്ചും അതിനോടുള്ള എതിർപ്പിനെക്കുറിച്ചുമുള്ള ചോദ്യങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.
ഒരു പെൺകുട്ടിയോ സ്ത്രീയോ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും മറ്റാർക്കും അതിൽ നിർദേശം നൽകാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജീൻസ് ധരിക്കുന്ന സ്ത്രീകൾ ആൺകുട്ടികളെ വഴിതെറ്റിച്ചേക്കാമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ അംഗീകരിക്കാനാകാത്തതും ആശങ്കാജനകവുമാണെന്നും കോടതി നിരീക്ഷിച്ചു.
ഒരു സ്ത്രീയുടെ വസ്ത്രധാരണം അവരുടെ അന്തസ്സിനെ കുറയ്ക്കുന്നില്ല. അതിന്റെ പേരിൽ അവർക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കാനും കഴിയില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

Comments