കാരറ്റ് എന്ന് കരുതി കാര്‍ നശിപ്പിച്ചതിന് കഴുതയ്ക്ക് 4 ലക്ഷം രൂപ പിഴ
കാരറ്റ് എന്ന് കരുതി കാര്‍ നശിപ്പിച്ചതിന് കഴുതയ്ക്ക് 4 ലക്ഷം രൂപ പിഴ
Authored by Web Desk | Last updated: 29 Sep 2017, 12:49 PM | 1 min read
ബെര്‍ലിന്‍: കാരറ്റ് എന്ന് കരുതി കാര്‍ നശിപ്പിച്ചതിന് കഴുതയ്ക്ക് പിഴശിക്ഷ. 6,845 അമേരിക്കന്‍ ഡോളറാണ് പിഴയായി വിധിച്ചിരിക്കുന്നത് അതായത് ഇന്ത്യന്‍ തുക അനുസരിച്ച് നാലേ മുക്കാല്‍ ലക്ഷത്തോളം രൂപ വരും. ജര്‍മന്‍ കോടതിയാണ് ഇത്തരം ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കഴുതയുടെ ഉടമയാണ് കാറുടമ മാര്‍ക്കസ് സാന്‍ ആണ് ഈ പിഴ അടയ്ക്കേണ്ടത്.
വിറ്റസ് എന്ന കഴുതയാണ് കേസിലെ പ്രധാന പ്രതി. നിസ്സാരക്കാരനല്ല സൂപ്പര്‍കാറായ മക്ലാരന് സ്പൈഡറാണ് കഴുതയുടെ ഇരയായത്. കാറിന്റെ പെയ്ന്റ് പോയെന്ന പരാതി വന്നിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ പതിനഞ്ചിനായിരുന്നു സംഭവം. പ്രദേശത്തെ കുതിരകളെ സൂക്ഷിക്കുന്ന മൈതാനത്തിന് സമീപം പാര്‍ക്ക് ചെയ്ത പോയ കാറിന്റെ ബോണറ്റടക്കം കഴുത കടിച്ച് പറിക്കുകയായിരുന്നു. എന്നാല്‍, കഴുതയല്ല കുറ്റക്കാരന്‍ എന്നും കാര്‍ അവിടെ പാര്‍ക്ക് ചെയ്യരുതായിരുന്നു എന്നുമായിരുന്നു കഴുതയുടെ ഉടമസ്ഥന്റെ വാദം. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചിട്ടില്ല.
49കാരനായ കാറുടമ കണ്ണാടിയിലൂടെയാണ് കഴുത പിന്നില്‍ നിന്നും ബംബറില്‍ കടിക്കുന്നത് ശ്രദ്ധിച്ചത്. ഇന്‍ഷുറന്‍സിന് ശ്രമിച്ചെങ്കിലും മുഴുവന്‍ തുകയും നല്കാന് വിസമ്മതിച്ചതോടെയാണ് മാര്‍ക്സ് കോടതിയെ സമീപിച്ചത്.
സൂപ്പര്‍ കാറിന്റെ നിറം കണ്ട് ക്യാരറ്റ് ആണെന്ന് തെറ്റിധരിച്ചാകാം കഴുത എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഇതിന് അപ്പീല്‍ നല്‍കുമെന്ന് കഴുതയുടെ ഉടമസ്ഥന് പറഞ്ഞു.