
തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേയ്ക്ക് തിരിച്ചു വരുന്നതില്‍ എതിര്‍പ്പില്ലെന്നും മാറേണ്ടത് മാണിയുടെ നിലപാടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായുള്ള ബന്ധമാണ് യു.ഡി.എഫിന് മാണിയോടുള്ളതെന്നും അന്നും ഇന്നും മാണിയോടുള്ള സമീപനത്തില്‍ ഒരു മാറ്റവുമില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ മണിക്കൂറുകള്‍ മതിയെന്നും ആരും മുന്നണി വിട്ടുപോകില്ലെന്നും ജെ.ഡി.യു മുന്നണിയില്‍ തന്നെ തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.






