
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയേയും, വനിതാ കമ്മീഷനേയും അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എ വനിതാ കമ്മീഷന് ഡയറക്ടര്‍ മുമ്പാകെ വിശദീകരണം നല്കി.
പിസി ജോര്‍ജിന്റെ മറുപടി തൃപ്തികരമാണോയെന്ന് റിപ്പോര്‍ട്ട് കിട്ടിയശേഷം പ്രതികരിക്കാമെന്ന് കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് വ്യക്തമാക്കി. കമ്മീഷനോട് തനിക്ക്ബഹുമാനം മാത്രമാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. സ്പീക്കറുടെ അനുമതിയോടെയാണ് പിസി ജോര്‍ജിന്റെ മൊഴിയെടുത്തത്.
പൊതുവേദികളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ ആണെന്ന് വിലയിരുത്തിയാണ് പിസി ജോര്‍ജിനെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തത്. ഈ സാഹചര്യത്തിലാണ് എംഎല്‍എയുടെ വിശദീകരണം തേടിയത്. ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരവധി തവണ പരാമര്‍ശങ്ങളുമായി എംഎല്‍എ രംഗത്തു വന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് പോലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും. ഇപ്പോള്‍ നടക്കുന്നത് പുരുഷ പീഡനമാണെന്നും പിസി ആഞ്ഞടിച്ചിരുന്നു. കേസില്‍ തെളിവു നല്കാന് താന്‍ പോകില്ല. അന്വേഷണ സംഘം തന്റെ മുറിയില്‍ എത്തിയാല്‍ താന്‍ അറിയാവുന്ന കാര്യങ്ങള്‍ പറയാമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.






