പാലക്കാട്: ചാലക്കുടി കൊലപാതക കേസിലെ മുഖ്യപ്രതി ചക്കര ജോണി പിടിയില്‍. ജോണിയേയും കൂട്ടാളി രഞ്ജിത്തിനെയുമാണ് പിടികൂടിയത്. പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്നുമാണ് ഇരുവരേയും പിടികൂടിയത്. ഇരുവരേയും ചാലക്കുടി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.
അങ്കമാലി നായത്തോട് സ്വദേശി രാജീവ് കൊല്ലപ്പെട്ട കേസിലാണ് ഇരുവരും ഒളിവില്‍ പോയത്. ജോണിയെ പിടികൂടാന്‍ പോലീസ് സംസ്ഥാനത്തിനു പുറത്തും അന്വേഷണം വ്യാപകമാക്കിയിരുന്നു. കൊരട്ടിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ജോണിയുടെ പാസ്പോര്ട്ടുകള് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ രാജ്യം വിട്ടിട്ടില്ലെന്ന് തെളിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇരുവരേയും പിടികൂടുന്നത്.
അഞ്ചു മണിക്കൂറിനുള്ളില്‍ നാലംഗ ക്വട്ടേഷന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഈ മാസം 13 വരെ കുന്നംകുളം കോടതി റിമാന്‍ഡും ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് വസ്തു ഇടനിലക്കാരനായ രാജീവിന്റെ മൃതദേഹം ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയത്. പണം കടം കൊടുത്തതിനുള്ള രേഖകള്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണ് രാജീവിന്റെ മരണത്തില്‍ കലാശിച്ചതെന്നാണു പ്രാഥമിക നിഗമനം. രാജീവും ചക്കര ജോണിയും വസ്തു ഇടപാടുകളില്‍ കൂട്ടകച്ചവടക്കാരായിരുന്നു. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തില്‍ ഇരുവരും പിരിഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.

Comments