ചാലക്കുടി : അങ്കമാലി നായത്തോട് സ്വദേശി കൊല്ലപ്പെട്ട കേസില്‍ പിടിവലിക്കിടയില്‍ രാജീവ് ശ്വാസം മുട്ടിയാണ് മരിച്ചെന്ന് സൂചന. കൃത്യം നടന്ന ദിവസം തര്‍ക്കം കൈയാങ്കളിയിലെത്തി. തുടര്‍ന്ന് രാജീവിനെ മര്‍ദിച്ചവശനാക്കിയ സംഘം കൈകാലുകളും വായയും വരിഞ്ഞ് കെട്ടി ഓട്ടോറിക്ഷയില്‍ വാടക വീട്ടിലേക്കു കൊണ്ടുപോയെന്നാണു സംശയിക്കുന്നത്. പോലീസ് നടത്തിയ തെരച്ചിലില്‍ കൃഷിയിടത്തിനു സമീപം ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം കൈകള്‍ രണ്ടും മുന്നിലേക്ക് കെട്ടിയും തലയില്‍ മുവിവേറ്റ നിലയിലും കാണപ്പെട്ടു. എന്നാല്‍ മരണകാരണം മുറിവല്ലെന്നും ശ്വാസംമുട്ടിയാണു മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തോട്ടത്തിലെത്തിയ തൊഴിലാളികള്‍ രാജീവിന്റെ സ്കൂട്ടര്‍ മറിഞ്ഞ് കിടക്കുന്നത് കണ്ട് വിവരം വീട്ടില്‍ അറിയിച്ചിരുന്നു. രാജീവിനെ കാണാനില്ലെന്നു കാട്ടി മകന് അഖില്‍ പരാതിയും നല്‍കിയിരുന്നു. പണം കടം കൊടുത്തതിനുള്ള രേഖകള്‍ െകെവശപ്പെടുത്താനുള്ള ശ്രമമാണ് രാജീവിന്റെ മരണത്തില്‍ കലാശിച്ചതെന്നാണു പ്രാഥമിക നിഗമനം. രാജീവും ചക്കര ജോണിയും വസ്തു ഇടപാടുകളില്‍ കൂട്ടകച്ചവടക്കാരായിരുന്നു. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തില്‍ ഇരുവരും പിരിഞ്ഞു. ജോണി രാജീവിനെതിരേ അങ്കമാലി പോലീസ് സ്റ്റേഷനില്‍ നിരവധി കള്ളക്കേസുകള്‍ നല്‍കിയിരുന്നെന്നും പറയുന്നു. രാജീവ് കരാറെടുത്ത തോട്ടത്തില്‍ നേരത്തെ ഒന്നു രണ്ടുതവണ ബഹളമുണ്ടാക്കിയിരുന്നതായി പറയുന്നു.
കേസാവശ്യത്തിനായാണ് രാജീവ് എറണാകുളത്തെ പ്രമുഖനായ അഭിഭാഷകന്റെ അടുത്തെത്തുന്നത്. പിന്നീട് അഭിഭാഷകന്റെ വസ്തു ഇടപാടുകാരനായി മാറി. സാമ്പത്തിക ഇടപാടില്‍ കൃത്രിമം നടത്തിയെന്ന പേരില്‍ രാജീവും അഭിഭാഷകനും തമ്മില്‍ തെറ്റി. രാജീവ് അഭിഭാഷകനില്‍നിന്ന് മൂന്നു കോടി രൂപയും ജോണിയില്‍നിന്നു രണ്ടരക്കോടിയും വസ്തു ഇടപാടിനായി െകെപ്പറ്റിയതായി പറയുന്നു. പണം നല്‍കിയതിന്റെ രേഖകളൊന്നും രണ്ടു പേരും രാജീവില്‍നിന്നു വാങ്ങിയിരുന്നില്ല. പലപ്പോഴായി പണം ആവശ്യപ്പെട്ടെങ്കിലും പണമോ രേഖകളോ നല്കാന് രാജീവ് തയാറായില്ലെന്നു പറയപ്പെടുന്നു. രേഖകള്‍ ശേഖരിക്കാനായി ജോണിയുടെ ബന്ധുവായ കൊരട്ടി സ്വദേശി ഷാജുവിന് ക്വട്ടേഷന്‍ നല്‍കിയതായി പോലീസ് പറയുന്നു. ഷാജുവും സംഘവും പരിയാരത്തെ തവളപ്പാറയില്‍ രാജീവിന്റെ തോട്ടത്തിന് സമീപം വീട് വാടകക്കെടുത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.

Comments