ഹൂബ്ലി: മുഹ്റം ആചാരത്തിന്റെ പേരില്‍ ഒരു വയസ്സുപ്രായമുള്ള കുഞ്ഞിനെ എരിയുന്ന കനലില്‍ കിടത്തി. കര്‍ണാടകത്തിലെ കുണ്ട്ഗോള്‍ ജില്ലയിലെ ഹൂബ്ലി ധര്‍വാദിലാണ് ദാരുണ സംഭവം അരങ്ങേറിയത്. എരിയുന്ന കനലിന്റെ മുകളില്‍ വാഴയിലയിലാണ് കുട്ടിയെ കിടത്തിയാണ്.
സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ചില ദൃശ്യമാധ്യമങ്ങളും സംഭവം ഏറ്റെടുക്കുകയായിരുന്നു. മുഹ്റം ആചാരത്തിന്റെ ഭാഗമായി നടക്കുന്ന ഇത്തരം ആചാരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവരെ പങ്കെടുപ്പിക്കരുതെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ കാറ്റില്‍ പറത്തിയാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്.
ആചാരത്തിന്റെ ഭാഗമായി നിരവധി വിശ്വാസികളാണ് ഇത്തരം പരിപാടികളില്‍ ഭാഗവാക്കാകുന്നത്. ചിലര്‍ കനലിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങളും പരക്കുന്നുണ്ട്. കുട്ടിയെ കനലില്‍ കിടത്തിയശേഷം മന്ത്രോച്ചാരണങ്ങള്‍ ഉരുവിടുന്നതും കേള്‍ക്കാന്‍ സാധിക്കും. ഇത്തരം ആചാരങ്ങള്‍ എല്ലാ വര്‍ഷവും ഇവിടെ നടക്കാറുണ്ടെന്ന് കല്ഗോഡ് പോലീസ് ഇന്‍സ്പക്ടര്‍ വെങ്കടസ്വാമി അറിയിച്ചു.

Shocking !! One Year old placed on burning coal bed in as a part of #Muharram ritual in Dharwad of #Karnataka . pic.twitter.com/hRgPGW53qc
— Aashish (@Ashi_IndiaToday) October 1, 2017

Comments