ചാലക്കുടി: വസ്തു ഇടനിലക്കാരന് രാജീവ് കൊല്ലപ്പെട്ട കേസില്‍ രാജീവും ജോണിയും തമ്മില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിരുന്നതായി റിപ്പോര്‍ട്ട്. നോട്ട് നിരോധന കാലത്ത് നിരോധിക്കപ്പെട്ട 1000 ന്റെയും 500 ന്റെയും 20 കോടി വരുന്ന നോട്ടുകളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായും ഈ തര്‍ക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും ഊഹാപോഹമുണ്ട്. നോട്ടുകള്‍ നിരോധിച്ച സമയത്ത് ചക്കര ജോണിയുടെ കയ്യില്‍ 20 കോടിയുടെ കണക്കില്‍പെടാത്ത നിരോധിച്ച നോട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ഇത് മാറിത്തരാമെന്ന് പറഞ്ഞ് രാജീവ് വാങ്ങിയതായും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ഇരുവരെയും തമ്മില്‍ തെറ്റിച്ചതെന്നുമാണ് വിവരം.
ഈ പണം തിരികെ നല്കാന് പല തവണ ജോണി ആവശ്യപ്പെട്ടെങ്കിലും രാജീവ് കൂട്ടാക്കിയില്ല. പണം തിരിച്ചുപിടിക്കാന്‍ ജോണി ശ്രമിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ സര്‍വീസിലിരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും വരെ ഇടപെട്ടതായിട്ടാണ് വിവരം. ഈ പണം തിരിച്ചു പിടിക്കാന്‍ ജോണി പല തവണ ശ്രമിച്ചിട്ടും നടന്നില്ലത്രേ. ഇതിന്റെ പക ജോണിക്ക് രാജീവിനോട് ഉണ്ടായിരുന്നതായിട്ടാണ് സൂചനകള്‍. തൃശൂരിലെയും കൊച്ചിയിലെയും രാഷ്്രടീയക്കാരുടെ സുഹൃത്തായ ജോണി കള്ളപ്പണം വെളുപ്പിക്കുന്നതിനു വമ്പന്‍ സ്രാവുകളെ സഹായിച്ചെന്നും പോലീസ് സംശയിക്കുന്നു.
ഇഷ്ടികക്കളത്തിലെ ചെളികുത്തുകാരനായി ജോലി ചെയ്ത ജോണി ശതകോടീശ്വരനിലേക്ക് വളര്‍ന്നത് വിസ്മയാവഹമാണ്. അച്ഛന് അങ്കമാലി മാര്‍ക്കറ്റില്‍ കരിപ്പെട്ടി ശര്‍ക്കരയുടെ വില്പ്പനയുണ്ടായിരുന്നതിനാലാണ് ജോണിക്കു ''ചക്കര ജോണി'' എന്ന വിളിപ്പേരു വീണത്. പിന്നീട് അങ്കമാലി റെയില്‍വേ സ്റ്റേഷനിലെ ചുമട്ടുകാരനുമായി. നെടുമ്പാശേരിയില്‍ വിമാനത്താവളം എത്തിയതോടെയാണ് ജോണിയുടെ യഥാര്‍ത്ഥമുഖം പുറത്തു വന്നത്. പ്രദേശത്തെ ഭൂമി വില റോക്കറ്റുപോലെ ഉയര്‍ന്നു. നെടുമ്പാശേരിയില്‍ വിമാനത്താവളം വരുന്നെന്നു കേട്ടപ്പോഴേ സമീപവാസിയായ ജോണിയിലെ കച്ചവടക്കാരന് ഉണര്‍ന്നു. മേഖലയിലെ വമ്പന്മാരെ പറഞ്ഞുവിശ്വസിപ്പിച്ച് സമീപപ്രദേശങ്ങളിലെ ഭൂമി ഓരോന്നായി കരാറാക്കിയത് ജോണിയാണെന്നാണു വിവരം. ഈ ഇടപാടുകള്‍ക്ക് പിന്നില്‍ നടന്ന കള്ളക്കളികളിലൂടെ കോടികളാണു ജോണി സ്വന്തമാക്കിയത്.
റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ സാധ്യത മനസിലാക്കി ബ്രോക്കര്‍ രംഗത്തേക്ക് ഇറങ്ങിയ ജോണിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായി മാറിയ ജോണി ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടാക്കി. വസ്തു ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ബിനാമിയാതോടെ വമ്പന്‍സ്രാവുകളുടെ വിശ്വസ്തനുമായി.
സിനിമാ, ബിസിനസ് മേഖലകളിലുള്ള പലരുമായും ജോണിക്ക് ഇടപാടുകളുണ്ടായിരുന്നു. കണ്ണൂര്‍ വിമാനത്താവള പരിസരത്ത് കോടികളുടെ ഭൂമിയാണു സ്വന്തമാക്കിയത്. ഇതില്‍ പലതും ബിനാമി ഇടപാടുകളായിരുന്നു. അങ്കമാലിയിലെ ഗോള്‍ഡന്‍ പ്ലാസയും ജോണിയുടെ സ്ഥാപനമാണെന്നാണു വിവരം. ആദായ നികുതി വകുപ്പ് ഇതിന്റെ ആധാരമടക്കം കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, യഥാര്‍ഥ ആധാരമില്ലാതെതന്നെ ഇതിലെ കടകള്‍ വില്‍ക്കാനും ജോണിക്കു കഴിഞ്ഞു. നെടുമ്പാശേരിയില്‍ പല്ലേഡിയന്‍ ഫഌറ്റ് തട്ടിപ്പിലും ജോണിക്കു പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ പരാതികള്‍ എത്തിയിരുന്നെങ്കിലും പോലീസിലെ ബന്ധങ്ങള്‍ തുണയായി. ജോണിക്ക് ഗുണ്ടാസംഘങ്ങളുമായും ഉറ്റ ബന്ധമുണ്ട്. ഏഴ് ആഡംബര കാറുകളാണ് ജോണിക്കുണ്ടായിരുന്നത്.

Comments