കൊച്ചി: കൊച്ചിയില്‍ യാത്രക്കാരായ സ്ത്രീകളുടെ മര്‍ദ്ദനമേറ്റ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. ടാക്സി ഡ്രൈവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്നത് അടക്കമുള്ള ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി കേസ് എടുത്തത് അനാവശ്യമാണ്. കേസ് നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് എടുത്ത മരട് പോലീസിനു നേര്‍ക്കും വിമര്‍ശനമുണ്ടായി.
തനിക്കെതിരെ കേസെടുത്ത നടപടി ചോദ്യം ചെയ്ത് മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഷെഫീഖ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതി നിലപാട് സ്വീകരിച്ചത്. ജാമ്യത്തിനായി ഹര്ജിക്കാരന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹര്‍ജി കിട്ടിയാല്‍ മജിസ്ട്രേറ്റ് കോടതി ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ മാസം 20നാണ് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ അരൂര്‍ സ്വദേശി ഷെഫീഖിനെ യാത്രക്കാരായ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കരിങ്കല്ലിന് തലയ്ക്കടിയേറ്റ ഷെഫീഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ത്രീകള്‍ക്കെതിരെ നിസാര കുറ്റങ്ങള്‍ ചുമത്തി വിട്ടയച്ച പോലീസ് സ്ത്രീകളുടെ പരാതിയില്‍ ഷെഫീഖിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്തത് വിവാദമായിരുന്നു.

Comments