കൊച്ചി: അങ്കമാലിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് വി.എ. രാജീവ് വധിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ സി.ഡി. കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ല. സി.ഡി. കണ്ടെടുക്കാന്‍ അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇത് അശ്ലീല വീഡിയോ ആണെന്നാണ് നിഗമനം. ഇതു കണ്ടെടുക്കാന്‍ കൂടിയായിരുന്നു രാജീവിനെതിരേ ചക്കര ജോണി ക്വട്ടേഷന്‍ നല്‍കിയതെന്നു പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതികളില്‍ പലരും അഭിഭാഷകന്റെ പങ്ക് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, ചക്കര ജോണി മാത്രം ഇക്കാര്യം സമ്മതിക്കാന്‍ ആദ്യം കൂട്ടാക്കിയിരുന്നില്ല. ചക്കര ജോണിയും അഭിഭാഷകനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷണ സംഘം കേള്‍പ്പിച്ചതോടെയാണ് അഭിഭാഷകനു കേസിലുള്ള ബന്ധം ജോണി സമ്മതിച്ചത്. എന്നാല്‍, കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍നിന്നുള്ള സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് സംഘം വിശദമായി പരിശോധിച്ചു. ദൃശ്യങ്ങളില്‍ കേസില്‍ ആരോണവിധേയനായ അഭിഭാഷകന്റെ സാന്നിധ്യമുള്ളതായി പോലീസ് അറിയിച്ചു.
ദൃശ്യങ്ങള്‍ അടങ്ങുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലവും സി.ഡിയും മറ്റും മുദ്രവച്ച കവറില്‍ ഉടന്‍ െഹെക്കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷക സംഘം ഒരുങ്ങുന്നത്. കേസില്‍ ആരോപണം നേരിടുന്ന പ്രമുഖ അഭിഭാഷകന് സി.പി. ഉദയഭാനുവിനെതിരേ തെളിവുകള്‍ ഉണ്ടെങ്കില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ െഹെക്കോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം തെളിവുകളുമായി കോടതിയിലേക്കു പോകാന്‍ ഒരുങ്ങുന്നത്.
കേസില്‍ അഭിഭാഷകന് നിര്‍ണായക കണ്ണിയാണെന്നു സംശയിക്കത്തക്ക തെളിവുകള്‍ ഉള്ളതായാണു പോലീസ് നല്കുന്ന സൂചന. പ്രതികളുടെ മൊഴികളില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ടെങ്കിലും അതു മതിയായ തെളിവായി കണക്കാക്കാന്‍ കഴിയില്ലെന്ന് അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചവേളയില്‍ കോടതി സൂചിപ്പിച്ചിരുന്നു. അതുകൊണ്ടു അഭിഭാഷകനെതിരേ ശക്തമായ തെളിവുകള്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.
ചക്കര ജോണിയും സംഘവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുത്തെന്ന ആരോപണവുമായി മറ്റൊരു അഭിഭാഷകനും രംഗത്ത് വന്നു. അങ്കമാലി സ്വദേശിയായ അഡ്വ. സേവ്യര്‍ പാലാട്ടിയാണു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമാഫിയ സംഘം തന്നെ ഭീഷണിപ്പെടുത്തിസ്ഥലം എഴുതിവാങ്ങിയെന്നു പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. അഡ്വ. സി.പി. ഉദയഭാനുവിന്റെ ജൂനിയറായി ജോലി ചെയ്തു വരുന്നതിനിടെ അങ്കമാലിയില്‍വച്ച് 2007 ജനുവരി 9ന് രാത്രിയില്‍ ഗുണ്ടാസംഘം വാഹനം തടഞ്ഞുനിര്‍ത്തി തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നുസേവ്യര് പറഞ്ഞു. '' മര്‍ദിക്കുന്നതിനിടെ ഗുണ്ടാസംഘത്തിലെ ചിലര്‍ ചക്കര ജോണിയുടെയും മറ്റുള്ളവരുടെയുംപേരുകള് പരാമര്‍ശിച്ചിരുന്നു. തുറവൂര്‍ സ്വദേശിയായ അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് തന്നെ തട്ടിക്കൊണ്ടുവന്നതെന്നു സംഘത്തിലുള്ളവര്‍ പറഞ്ഞിരുന്നു. ഈ അഭിഭാഷകനു ചക്കര ജോണിയുമായി അടുത്ത ബന്ധമാണുള്ളത്.
നേരത്തെ ഈ അഭിഭാഷകന് എന്റെ ഭൂമി സ്വന്തമാക്കാന്‍ ശ്രമം നടത്തിയതിനെതിരേകേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് ഭൂമി എഴുതി വാങ്ങിയത്. കൊല്ലുമെന്ന് ഉറപ്പായതോടെയാണു രേഖകളില്‍ ഒപ്പിട്ടു നല്കാന് നിര്‍ബന്ധിതനായത്. പിറ്റേന്നാണു മോചിപ്പിച്ചത്. പിറ്റേന്നാണു തന്നെ മോചിപ്പിച്ചത്. അങ്കമാലി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടാനോ കേസ് അന്വേഷിക്കാനോ പോലീസ് തയാറായില്ല. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഡി.ജി.പിക്കും പരാതി സമര്‍പ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വീണ്ടും പോലീസില്‍ പരാതി നല്‍കും.''- സേവ്യര്‍ പാലാട്ടി പറഞ്ഞു.

Comments