
ദിലീപിനെ പിന്തുണച്ച് നിര്‍മ്മാതാവും വിതരണക്കാരനും സെന്‍സര്‍ ബോര്‍ഡ് അംഗവുമായ റാഫി മാതിര. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ തലപ്പത്തേയ്ക്ക് ദിലീപിനെ തിരിച്ചു വിളിക്കാന്‍ മനസ്സു കാണിച്ചവരെ അഭിനന്ദിക്കുന്നു. ദിലീപിനെതിരെ സംസാരിക്കാന്‍ ചാനലുകളില്‍ തിക്കും തിരക്കും കൂട്ടിയവര്‍ ഇപ്പോള്‍ പിന്‍വലിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
റാഫിയുടെ കുറിപ്പ്:
വീണ്ടും അഭിനന്ദനങ്ങള്‍!!
നടിയെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്കിടയില്‍ നടന് ശ്രീ. ദിലീപിനെ കുറ്റാരോപിതനാക്കി പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ "ഫിയോക്ക്" ഒഴികെ മലയാള സിനിമയിലെ എല്ലാ സംഘടനകളും അദേഹത്തെ സംഘടനകളുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ജനാധിപത്യ വിരുദ്ധമായി പുറത്താക്കിയിരുന്നു.
ശ്രീ ദിലീപിനു ജാമ്യം ലഭിച്ച അവസരത്തില്‍ കേരളത്തിലെ സിനിമാ തിയെറ്റെര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ ഉണ്ടായിരുന്ന സ്ഥാനം ജനാധിപത്യപരമായി തിരിച്ചു നല്കിയ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ടും സ്നേഹപൂര്‍വ്വം ആ സ്ഥാനത്തെ നിരസിച്ചു കൊണ്ടും കത്ത് നല്കിയ ശ്രീ. ദിലീപിന്റെ മാന്യതയെ അംഗീകരിക്കുന്നു.
പ്രതിസന്ധികളെ അതിജീവിച്ചു സംഘടനയുടെ കരുത്തുറ്റ പ്രസിഡന്റായി തുടരാന്‍ ശ്രീ. ആന്റണി പെരുമ്പാവൂരിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.
നടിയെ ആക്രമിച്ച സംഭവത്തെ അപലപിച്ചും ആരോപണ വിധേയനായ ശ്രീ. ദിലീപ് നിരപരാധിയാണെങ്കില്‍ അദേഹം ഒരിക്കലും ഇരയാക്കപ്പെടരുത് എന്ന് തീര്‍ത്തും വിശ്വസിക്കുന്നവര്‍, ജാമ്യം ലഭ്യമായപ്പോള്‍ അവരുടെ സ്വാതന്ത്ര്യം വിനിയോഗിച്ചതില്‍ തെറ്റില്ല എന്ന് കരുതിയും ഇരക്ക് നീതി ലഭിക്കട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ടും ഗൂഡാലോചകര്‍ ആരെന്നു കണ്ടെത്തി ശിക്ഷിക്കപ്പെടുമെന്നു വിശ്വസിച്ചു കൊണ്ടും,
റാഫി മതിര.






