
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഹന്‍സിക മോട്ട്‌വാനി. ആര്‍ത്തവത്തെക്കുറിച്ചുളള ഹന്‍സികയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തനിക്ക് ആദ്യമായി ആര്‍ത്തവമുണ്ടായതിനെക്കുറിച്ചാണ് ഹര്‍സിക പറയുന്നത്. സിനിമാ സെറ്റില്‍ വച്ചായിരുന്നു താരത്തിന് ആദ്യമായി പീരിയഡ്‌സ് ഉണ്ടാകുന്നത്.
'എന്റെ ആദ്യത്തെ പീരിയഡ്‌സ് സെറ്റില്‍ വെച്ചായിരുന്നു. ആ നിമിഷം എനിക്കോര്‍മയുണ്ട്. സ്‌കൂളില്‍ നിന്ന് സെക്‌സ് എഡ്യുക്കേഷന്‍ ലഭിച്ചിട്ടുണ്ട്. അമ്മ ഇതേക്കുറിച്ച് എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുണ്ടാകും. പീരിയഡ്‌സ് സംഭവിക്കുമ്പോള്‍ നീ എന്നോട് വന്ന് പറയണമെന്ന് പറഞ്ഞു. ഭാഗ്യത്തിന് ആ ദിവസം അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. പാക്കപ്പിന്റെ സമയമായിരുന്നു. അതുണ്ടായപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു. ജുഹുവിലാണ് ആ സമയത്ത് ഞങ്ങള്‍ താമസിച്ചിരുന്നത്. അമ്മ എന്നെ കംഫര്‍ട്ട് ചെയ്തു. എനിക്ക് മറ്റ് പെണ്‍കുട്ടികളെ പോലെയായിരുന്നില്ല. വേദന കൊണ്ട് പുളയുകയായിരുന്നില്ല. കുറേക്കാലം എനിക്ക് വേദനയില്ലായിരുന്നു,' താരം പറയുന്നു.
കഴിഞ്ഞമാസമാണ് ഹന്‍സിക മോട്ട്‌വാനിയും ബിസിനസുകാരനായ സൊഹേല്‍ ഖതൂരിയയും വിവാഹമോചിതരായത്. നാല് വര്‍ഷം നീണ്ട ദാമ്പത്യബന്ധത്തിന് ശേഷമാണ് ഇരുവരും നിയമപരമായി ബന്ധം പിരിഞ്ഞത്. ഡിവോഴ്‌സില്‍ തനിക്ക് കുറ്റബോധം ഇല്ലെന്നും നടി പറയുന്നു.
'തെറ്റായ ട്രെയിനില്‍ കയറി കഷ്ടപ്പെടുന്നതിനെക്കാള്‍ നല്ലത്, അത് തിരിച്ചറിയുമ്പോള്‍ അതില്‍ നിന്നും ഇറങ്ങുന്നത് തന്നെയാണ്. എനിക്കതില്‍ കുറ്റബോധമില്ല. എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ട്. ഇന്ന് ഞാന്‍ എവിടെയാണോ ഉള്ളത് അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. എന്താണ് ഞങ്ങള്‍ രണ്ടുപേര്‍ക്കിടയില്‍ സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല, മറ്റൊരു വ്യക്തിയ്ക്ക് കമന്റ് പറയാനുള്ള ഒന്നും അതില്‍ ഇല്ല, അത് ഞങ്ങളുടെ സ്വകാര്യതയാണ്'' എന്നാണ് ഹന്‍സിക പറഞ്ഞത്.






