
ദൃശ്യം 3 യ്ക്ക് ശേഷം അടുത്ത വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് മനസുതുറന്നു സംവിധായകന്‍ ജീത്തു ജോസഫ്. പൃഥ്വിരാജുമായി ഒരു പ്രൊജക്റ്റ് വരാനുണ്ടെന്നും എന്നാല്‍ അത് മെമ്മറീസിന്റെ രണ്ടാം ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ജീത്തു.
'ഫഹദിനൊപ്പമുള്ള സിനിമയുടെ തീരുമാനം ഒന്നും ആയിട്ടില്ല സ്ക്രിപ്റ്റ് എല്ലാം കഴിഞ്ഞ് ഇരിക്കുവാണ്. അതിന്റെ പരിപടികളിലേക്ക് കടക്കണം. ദൃശ്യം 3 യുടെ റിലീസിന് പിന്നാലെ നടക്കുകയാണ്. ദൃശ്യം 3 യുടെ തെലുങ്ക് പതിപ്പിന്റെ എഴുത്ത് നടക്കുവാണ്. പൃഥ്വിരാജുമായി ഒരു സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അത് മെമ്മറീസിന്റെ രണ്ടാം ഭാഗമല്ല. അത് വളരെ മുൻപ് സംസാരിച്ചിരുന്ന പ്രൊജക്റ്റ് ആണ്', ജീത്തു ജോസഫിന്റെ വാക്കുകൾ.
അതേസമയം, ദൃശ്യം 3 മെയ് 21 ന് റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശ ശരത്, സിദ്ദീഖ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ദൃശ്യം 4 വരുമോ എന്ന ചോദ്യത്തിനും ജീത്തു ജോസഫ് മറുപടി നല്‍കുന്നുണ്ട്. '' ദൃശ്യം 3 തീര്‍ക്കട്ടെ ആദ്യം. എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. ആളുകള്‍ക്ക് ആകാംക്ഷയുണ്ട്. പക്ഷെ ഞങ്ങള്‍ ആദ്യം മൂന്നാം ഭാഗം തീര്‍ക്കട്ടെ''. എന്നാണ് അദ്ദേഹം പറയുന്നത്.






