തമിഴിലും മലയാളത്തിലുമായി യുവതാരം ദുല്‍ഖര്‍ സല്മാന് മുന്നേറുകയാണ്. ഒരു പിടി നല്ല ചിത്രങ്ങളുമായി കുതിക്കുന്ന കുഞ്ഞിക്കയുടെ 'സോളോ'യാണ് ഇപ്പോള്‍ തീയറ്ററുകളില്‍ തരംഗം. ആന്തോളജി വിഭാഗത്തില്‍പ്പെടുന്ന ചിത്രം പരമശിവനെ മുന്‍ നിര്‍ത്തി പ്രപഞ്ചത്തിലെ നാല് വ്യത്യസ്ത ഭൂതങ്ങളെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ത്രിലോക്, വേള്‍ഡ് ഓഫ് രുദ്ര എന്നിവയാണ് സിനിമകള്‍. വേള്‍ഡ് ഓഫ് രുദ്രയില്‍ ദുല്‍ഖറിന്റെ നായികയായി മലയാളത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് നടി നേഹ ദുപിയ. അതിനേക്കാളേറെ മികച്ച മലയാള ചിത്രങ്ങളെ അടുത്തറിഞ്ഞതിന്റെ അത്ഭുതത്തിലും.
'മലയാള സിനിമയെക്കുറിച്ചുള്ള പുതിയ അറിവുകള്‍ എനിക്ക് അത്ഭുതമായി. എത്രത്തോളം മികച്ച സിനിമകളാണ് ഇവിടെ ഉണ്ടാകുന്നത്. ദൃശ്യം ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്ത മലയാളം സിനിമയാണെന്ന് ഇപ്പോഴാണ് അറിയുന്നത്. അതുപോലെ എത്ര എത്ര ഭാഷകളിലേയ്ക്ക് മൊഴി മാറ്റി. മലയാളത്തില്‍ മികച്ച നിലവാരമുള്ള ചിത്രങ്ങളാണ് ഉണ്ടാകുന്നത്. ഇതില്‍ പലതുമാണ് ഹിന്ദിയിലേയ്ക്ക് എത്തുന്നതെന്നതും എനിക്ക് പുതിയ അറിവാണ്' എന്ന് ഒരു അഭിമുഖത്തില്‍ നേഹ പറഞ്ഞു.

ഷൂട്ടിങിനിടെ ഭാഷ പ്രശ്നമായിരുന്നു. പക്ഷേ ദുല്‍ഖര്‍ ഏറെ സഹായിച്ചു, പിന്തുണച്ചു. ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നത് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കൂടുതല്‍ സിനിമകള്‍ കാണാനും ആഗ്രഹമുണ്ടെന്നും നേഹ വാചാലയായി. സോളോ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. തമിഴ്, മലയാളം ഭാഷകളിലാണ് റിലീസ്. ഗേറ്റ് എവെ ഫിലിംസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മ്മാണം.

Comments