
നീണ്ട എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തെന്നിന്ത്യയുടെ പ്രീയ താരജോഡിയായ സാമന്തയും നാഗ്ചൈതന്യയും വിവാഹിതരായി. മൂന്നു ഘട്ടമായി നടക്കുന്ന വിവാഹാഘോഷത്തിന്റെ ആദ്യ ചടങ്ങ് ഗോവയില്‍ നടന്നു. ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹമാണ് ഗോവയില്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇന്നലെ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.
രാജകീയ വിവാഹത്തിന്റെ ചിത്രങ്ങള്‍ നാഗ്ചൈതന്യയുടെ അച്ഛനും നടനുമായ നാഗാര്‍ജുന പങ്കുവെച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കാണ് ചടങ്ങുകള്‍ നടന്നത്.
ആചാര പ്രകാരം നാഗ ചൈതന്യയുടെ മുത്തശ്ശിയുടെ സാരിയാണ് സാമന്ത ധരിച്ചത്. വെള്ള കുര്‍ത്തയും മുണ്ടുമായിരുന്നു നാഗ ചൈതന്യയുടെ വേഷം. ഇന്ന് വൈകുന്നേരം ക്രിസ്ത്യന്‍ ആചാര പ്രകാരം പള്ളിയില്‍ വെച്ച് ചടങ്ങുകള്‍ നടക്കും. ഞായറാഴ്ച ഹൈദരാബാദില്‍ സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കായി വിരുന്നുമുണ്ട്. 10 കോടി രൂപയാണ് താര വിവാഹത്തിന്റെ ചിലവ്.