
ചണ്ഡിഗഡ്: പഞ്ചകുള കലാപത്തിന്െ്റ ബുദ്ധികേന്ദ്രം ഗുര്മീതിന്െ്റ ദത്തുപുത്രിയും മനസാക്ഷി സൂക്ഷിപ്പുകാരിയുമായ ഹണിപ്രീത് ഇന്സാന്േ്റത്. ബലാ്തസംഗകേസില് ദേരാ സച്ചാ സൗദാ തലവന്‍ ഗൂറമീത് റാം റഹിം സിങ്ങ് കുറ്റക്കാരനാണെന്ന് വിധിക്കു പിന്നാലെയാണ് പഞ്ചകുളയില്‍ കലാപം അരങ്ങേറിയത്.
കലാപം സൃഷ്ടിക്കാന്‍ ഹണിപ്രീത് ഗുര്മീതിന്െ്റ അനുയായികള്‍ക്ക് 1.25 കോടി രൂപ വിതരണം ചെയ്തതായി ഹരിയാന പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുര്മീതിന്െ്റ സഹായിയും ഡ്രൈവറുമായ രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
കലാപം സൃഷ്ടിച്ച് ഗുര്‍മീതിനെ രക്ഷിക്കാമെന്നായിരുന്നു ഹണിപ്രീതിന്െ്റ ഉദ്ദേശ്ശ്യം. അതിനാല്‍ വിധി പറയുന്നതിനു മുമ്പ് തന്നെ പണം പഞ്ചകുള ശാഖയുടെ തലവന്‍ ചംകാര്‍ സിങ്ങിന് ഹണിപ്രീത് കൈമാറിയിരുന്നു. അക്രമങ്ങള്‍ സൃഷ്ടിക്കാനാണ് ഈ പണം ഉപയോഗിച്ചത് എന്നാണ് പോലീസ് കണ്ടെത്തല്‍. നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍െ്റ കസ്റ്റഡിയിലാണ് രാകേഷ് കുമാര്‍.
ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് ഓഗസ്റ്റ് 25 നാണ് കോടതി ശിക്ഷ വിധിച്ചത്. പിന്നാശല പഞ്ചകുളയിലും സമീപ പ്രദേശങ്ങളിലും നടന്ന കലാപത്തില്‍ 38 ഓളം പേര്‍ക്കാണ് ജീവന് നഷ്ടമായത്. കലാപത്തിനു പിന്നാലെ ഒളിവില്‍ പോയ ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് പിടിയിലായത്.






