
കൊച്ചി: കൊച്ചിയില്‍ കരിഞ്ചന്തയില്‍ വന്‍വിലയ്ക്ക് ടിക്കറ്റുകള്‍ വില്ക്കാന് ശ്രമിച്ച കേസില്‍ 16 പേരെ പോലീസ് പിടികൂടി. 300 രൂപയുടെ ടിക്കറ്റ് 2500 രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വിറ്റത്. വിവിധ സംഘങ്ങളില്‍ നിന്ന് കൊച്ചി സിറ്റി ഷാഡോ പോലീസ് ഇരുനൂറോളം ടിക്കറ്റുകളും പിടികൂടി.
ബ്രസീലും സ്പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിന്റെ ഓണ്‍ലെന്‍ ടിക്കറ്റ് വന്‍തോതില്‍ റിസര്‍വ് ചെയ്ത് ടിക്കറ്റ് ലഭ്യതക്കുറവ് മുതലെടുത്തായിരുന്നു സംഘത്തിന്റെ വില്പന. പിടിയിലായ 16 പേരെയും ടിക്കറ്റ് ഉള്‍പെടെ പാലാരിവട്ടം പോലീസിന് കൈമാറി.
ലോകകപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളോടനുബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെയും ഡെപ്യൂട്ടി കമ്മിഷണര്‍ കറുപ്പ് സ്വാമിയുടേയും നിര്‍ദേശാനുസരണം സ്റ്റേഡിയവും പരിസരവും ആറു ഭാഗങ്ങളായി തിരിച്ച് ഷാഡോസംഘങ്ങളെ വിന്യസിച്ചായിരുന്നു പരിശോധന നടത്തിയത്.






