കണ്ണൂര്‍: ടി.പി വധക്കേസ് ഒത്തുതീര്‍പ്പാക്കിയതിന്റെ പ്രതിഫലമാണ് സോളാര്‍ കേസ് എന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ ആരോപണത്തില്‍ പ്രതികരണവുമായി ആര്.എം.പി.ഐ നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ. ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് രമ പറഞ്ഞു. നാല് വര്‍ഷം ഇക്കാര്യം മറച്ചുവച്ചത് എന്തിനാണെന്നും രമ ചോദിച്ചു. ബല്‍റാം പറഞ്ഞത് അന്വേഷിക്കണം. എന്തുതരം ഒത്തുതീര്‍പ്പാണ് ഉണ്ടായതെന്നും ആര്‍ക്കുവേണ്ടിയാണ് ഒത്തുകളിച്ചതെന്നും ബല്‍റാം വെളിപ്പെടുത്തണം. ഒറ്റു കൊടുത്തവര്‍ കാലത്തിനോട് കണക്ക് പറയേണ്ടി വരുമെന്നും രമ കൂട്ടിച്ചേര്‍ത്തു.
ടി.പി വധക്കേസ് കോണ്‍ഗ്രസ് ഒത്തുതീര്‍പ്പാക്കിയെന്നായിരുന്നു ബല്‍റാമിന്റെ ആരോപണം. ടി.പി കൊലക്കേസിന് പിന്നിലെ ഗൂഢാലോചനക്കേസ് ഇടയ്ക്ക്വച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്നായിരുന്നു ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് ഇപ്പോഴത്തെ കാട്ടുകള്ളന് മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ നേതാക്കന്മാര് തയ്യാറാകണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തതാണ് ബല്‍റാമിനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ദേശീയതലത്തില്‍ ആര്.എസ്.എസിന്റെ മുദ്രാവാക്യമാണെങ്കില് കോണ്‍ഗ്രസ് മുക്ത കേരളം എന്നതാണ് ഇവിടുത്തെ സി.പി.എമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ വിരുന്നൂട്ടി വളര്‍ത്തി സര്‍വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ വഴിതിരിച്ചു വിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ടെന്നും ബല്‍റാം പറഞ്ഞിരുന്നു.






