More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രതിപക്ഷ എംഎല്‍എയെ മാറ്റിനിര്‍ത്തിയ സംഭവം ആദ്യം ; സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വന്‍ വീഴ്ച

Authored by Web Desk | Last updated: 08 Aug 2026, 12:01 PM | 1 min read

Print
പ്രതിപക്ഷ എംഎല്‍എയെ മാറ്റിനിര്‍ത്തിയ സംഭവം ആദ്യം ; സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വന്‍ വീഴ്ച
തിരുവനന്തപുരം: സംസ്ഥാനം നേരിട്ട പ്രളയക്കെടുതിയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വന്‍ വീഴ്ചകള്‍ ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ വിയോഗം കണ്ണീരിലാഴ്ത്തിയെന്നും വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട സംഭവത്തിന് കാരണം മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ വരുത്തിയ വീഴ്ചയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

രാജേഷിന്റെ മൃതദേഹത്തോട് സര്‍ക്കാര്‍ അനാദരവ് കാട്ടി. ചാവക്കാട് നിന്നും തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോകുമ്പോള്‍ ഫ്രീസര്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ല. ദുരന്തമുഖത്ത് സ്വയം സന്നദ്ധനായി നിന്നുകൊണ്ട് മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചയാളോട് കാണിക്കേണ്ട രീതിയിലുള്ള നീതിയല്ല കാണിച്ചത്. സംസ്ഥാനത്ത് പലയിടത്തും പലയിടത്തും പ്രളയസമാന സാഹചര്യം ഉണ്ടായി. ഒറ്റ രാത്രിയിലെ മഴകൊണ്ട് റാന്നിയില്‍ വെള്ളപ്പൊക്കമുണ്ടായി. വന്‍ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു.

ഇതേ സമയം മൂഴിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നതും കാരണമായി. റാന്നിയിലെയും ആറന്മുളയിലെയും വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും വലിയ നഷ്ടമുണ്ടായി. ദുരന്തമുഖത്ത് ജനങ്ങള്‍ പകച്ചുനില്‍ക്കുന്ന സ്ഥിതിയുണ്ടായി. ഓണക്കാലത്ത് സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്തവര്‍ക്കും നാശമുണ്ടായി. ഇതിനാവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം.

ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ അതിരൂക്ഷമായ സ്ഥിതിയുണ്ടായി. ശമനമില്ലാത്ത മഴയായിരുന്നു പെയ്തത്. ഇത് മലയോര മേഖലയിലും ആശങ്കയുണ്ടാക്കി. കോട്ടയത്ത് പൂഞ്ഞാര്‍, മീനച്ചില്‍, ഈരാറ്റുട്ടേ മേഖലകളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വലിയ നാശനഷ്ടമുണ്ടാക്കി. പൂഞ്ഞാറില്‍ അമ്മയുടേയും മകന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി.

കോട്ടയം ജില്ലയില്‍ 1086 ഹെക്ടര്‍ കൃഷി നാശമുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കോട്ടയത്ത് വീഴ്ചയുണ്ടായി. ആംബുലന്‍സ് ലഭിക്കാതെ രണ്ടുപേര്‍ മരണമടയുന്ന സാഹചര്യമുണ്ടായി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണിച്ചു.

കോന്നിയില്‍ മറ്റെല്ലാ എംഎല്‍എമാരെയും വിളിച്ചിട്ട് യോഗം വിളിച്ചപ്പോള്‍ സ്ഥലം എംഎല്‍എയായ ജനീഷ്‌കുമാറിനെ വിളിച്ചില്ല. പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതില്ലേ എന്നും ചോദിച്ചു. പ്രതിപക്ഷ എംഎല്‍എ മാറ്റി നിര്‍ത്തിയ സംഭവം ആദ്യമാണെന്നും പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏകോപനമില്ലായ്മ ഉണ്ടായെന്നും കുറ്റപ്പെടുത്തി.

Tags

  • opposition mla
  • pinarayi vijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഗുണ്ടാ നേതാവ് അര്‍ജുന്‍ ആയങ്കിക്കെതിരെ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിട്ടില്ല: രമേശ് ചെന്നിത്തല

ഗുണ്ടാ നേതാവ് അര്‍ജുന്‍ ആയങ്കിക്കെതിരെ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിട്ടില്ല: രമേശ് ചെന്നിത്തല

കൊച്ചിയിൽ ഇന്ത്യൻ ബാങ്കിൽ 29 കോടിയുടെ വൻ തട്ടിപ്പ്; 27 പേർക്കെതിരെ കേസ്

കൊച്ചിയിൽ ഇന്ത്യൻ ബാങ്കിൽ 29 കോടിയുടെ വൻ തട്ടിപ്പ്; 27 പേർക്കെതിരെ കേസ്

അര്‍ജുന്‍ ആയങ്കി എടപ്പാളില്‍ ആയുര്‍വേദ ആശുപത്രിയില്‍ ; മലപ്പുറത്ത് നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

അര്‍ജുന്‍ ആയങ്കി എടപ്പാളില്‍ ആയുര്‍വേദ ആശുപത്രിയില്‍ ; മലപ്പുറത്ത് നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

സൽമാൻ ഖാന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

സൽമാൻ ഖാന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

കെപിസിസി അധ്യക്ഷ ചർച്ചകൾ സജീവം; മുതിർന്ന നേതാക്കളിൽ നിന്ന് അഭിപ്രായം തേടി ഹൈക്കമാൻഡ്

കെപിസിസി അധ്യക്ഷ ചർച്ചകൾ സജീവം; മുതിർന്ന നേതാക്കളിൽ നിന്ന് അഭിപ്രായം തേടി ഹൈക്കമാൻഡ്

യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കില്ല; ഉപഭോക്താക്കൾക്ക് സേവനം സൗജന്യമായി തുടരും, അഭ്യൂഹം തള്ളി പിസിഐ

യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കില്ല; ഉപഭോക്താക്കൾക്ക് സേവനം സൗജന്യമായി തുടരും, അഭ്യൂഹം തള്ളി പിസിഐ

Comments